മദ്യത്തിനു പൂട്ടിട്ട സുധീരനിട്ട് എട്ടിന്റെ പണി!..സുധീരന്റെ വീടിനു സമീപം മദ്യവില്‍പനശാല വരുന്നു

തിരുവനന്തപുരം :മദ്യത്തിനു പൂട്ടിട്ട സുധീരനിട്ട് എട്ടിന്റെ പണിവരുന്നു ? മദ്യത്തിനെതിരെയും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെയും കര്‍ശന നിലപാടെടുത്ത വ്യക്തിയാണു സുധീരന്‍ .സുധീരന്റെ നിലപാടുകള്‍ വിജയം വരിച്ച കോടതി നടപടികളും മദ്യത്തിന് എതിരായി വന്നിരിക്കുന്നു.അങ്ങനെ മദ്യത്തിനെതിരെ കര്‍ശന നിലപാട് എടുത്ത കെപിസിസിയുടെ മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്റെ ഗൗരീശപട്ടത്തെ വീടിനു സമീപം മദ്യവില്‍പന കേന്ദ്രം തുടങ്ങാന്‍ കണ്‍സ്യൂമര്‍ഫെഡ് തുടക്കം കുറിച്ചു . ഇതിനുളള സ്ഥലം സ്ഥാപനം കണ്ടെത്തി. പേരൂര്‍ക്കടയിലുള്ള മദ്യവില്‍പന കേന്ദ്രം ഇങ്ങോട്ടു മാറ്റാനാണ് ഇവിടെ കെട്ടിടം കണ്ടെത്തിയിട്ടുള്ളത്. ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിനും അവിടത്തെ ഒരു കോളനിക്കും സമീപം ബണ്ടു റോഡിലാണു സ്ഥലം കണ്ടെത്തിയത്.

സുധീരന്റെ വീട്ടില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ ദൂരമേയുള്ളൂ ഇതിന്. പേരൂര്‍ക്കടയിലെ മദ്യവില്‍പന കേന്ദ്രം ഇങ്ങോട്ടു മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കണ്‍സ്യൂമര്‍ഫെഡ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസില്‍ അപേക്ഷ നല്‍കി. എക്സൈസ് അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങോട്ടു മാറ്റാന്‍ കഴിയൂ. പ്രാഥമിക പരിശോധനയില്‍, ക്ഷേത്രത്തില്‍ നിന്നുള്ള ദൂരപരിധി അടക്കം എല്ലാ മാനദണ്ഡവും ഇവിടെ പാലിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞുbar1
അടുത്ത ദിവസം തന്നെ അപേക്ഷ എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു കൈമാറും. ഈ കെട്ടിടത്തിനു ക്ഷേത്രത്തില്‍ നിന്ന് 200 മീറ്ററില്‍ അധികം ദൂരമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, അംഗീകൃത കോളനികള്‍ക്കരികെ മദ്യശാല പാടില്ലെന്നുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
മദ്യത്തിനെതിരെയും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെയും കര്‍ശന നിലപാടെടുത്ത വ്യക്തിയാണു സുധീരന്‍. അതിനാല്‍, ഈ പ്രദേശം തിരഞ്ഞെടുത്തതു ബോധപൂര്‍വമാണോയെന്നും എക്സൈസിലെ തന്നെ ചിലര്‍ക്കു സംശയമുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ–സംസ്ഥാന പാതകളുടെ മുന്‍പിലുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ മാറ്റി, പകരം സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ബവ്റിജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും. സ്ഥലം കണ്ടെത്തിയാലും പ്രാദേശിക എതിര്‍പ്പും സമരങ്ങളും കാരണം ഒരിടത്തും ഇത് ആരംഭിക്കാന്‍ കഴിയുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ നിരാക്ഷേപ പത്രം നല്‍കാത്തതും മറ്റൊരു തടസ്സമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top