ദുരന്ത നിവാരണം: വേണ്ടത് 8000 കോടി; പണം കണ്ടെത്താന്‍ മദ്യവില ഉയര്‍ത്താന്‍ തീരുമാനം

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളം നേരിടുന്നത്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പ്രളയക്കെടുതി നേരിയുന്നതിനായി സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കാനാണ് സര്‍്കകാര്‍ തീരുമാനം. ഇതിനായി പണം കണ്ടെത്താന്‍ മദ്യ വില ഉയര്‍ത്താനും തീരുമാനമായി.

നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനും പൊതുജനങ്ങളില്‍നിന്ന് പണം സമാഹരിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമാകാത്ത സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് നീക്കം. ഇങ്ങനെ സമാഹരിക്കുന്ന തുക പൂര്‍ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കും എന്ന ഉപാധിയോടെയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം വരെയുള്ള വെള്ളപ്പൊക്ക കെടുതികളുടെ കണക്കു പ്രകാരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുത്ത കെടുതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വേണ്ടിവരുന്ന തുക ഇനിയും വളരെയധികം വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി മദ്യത്തിന്റെ വില കൂട്ടാനൊരുങ്ങുന്നത്.

Top