ലൈവിനിടെ യുവതിയുടെ മാറിടത്തിൽ പിടിച്ചു; റിപ്പോർട്ടർക്ക് അടികിട്ടി

സ്വന്തം ലേഖകൻ

ലണ്ടൻ: ലൈവ് ടെലികാസ്റ്റിനിടെ ഫ്രെയിമിലേയ്ക്കു കടന്നു വന്ന യുവതിയുടെ മാറിടത്തിൽ അബദ്ധത്തിൽ പിടിച്ച റിപ്പോർട്ടർക്കു അടികിട്ടി. ബി ബി സി റിപ്പോർട്ടർ ബെൻ ബ്രൗണ്ടിനാണ് യുവതിയുടെ അടികിട്ടിയത്. കഴിഞ്ഞ ദിവസം ബിബിസിയിലെ ബെന്നിന്റെ ലൈവ് റിപ്പോർട്ടിംഗിനിടെയാണ് സുഖകരമല്ലാത്ത അനുഭവമുണ്ടായത്. ബ്രാഡ്ഫോർഡിലെ നോർമ്മാൻ സ്മിത്തുമായുള്ള ബെൻ ബ്രൗണിന്റെ ഒരു ലൈവ് റിപ്പോർട്ടിംഗിനിടയിൽ തന്റെ അടുത്തു നിന്നും അവിചാരിതമായി ഒരു യുവതി ഷോട്ടിലേക്ക് കയറി വന്നത് ബെൻ തടഞ്ഞു.
സംസാരിക്കാനായി തന്റെ അടുത്തേക്ക് വരുന്ന അവരെ ബെൻ വലതു മാറിടത്തിൽ പിടിച്ച് മാറ്റി നിർത്തുകയായിരുന്നു. ഫ്രെയിമിൽ നിന്നും മാറാനൊരുങ്ങുന്ന അവരുടെ മാറിടത്തിൽ ബെന്നിന്റെ കൈ പതിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഞെട്ടിപ്പോയ യുവതി ബ്രൗണിന്റെ ഷോൾഡറിൽ ഇടിച്ചശേഷമാണ് നടന്നകന്നത്.
സംഭവം സമൂഹമാധ്യങ്ങളിൽ വലിയതോതിൽ ചർച്ചയായിട്ടുണ്ട്. വിഡിയോ വൈറലായതോടെ വിശദീകരണവുമായി ബെനും ട്വിറ്ററിലെത്തി. മനപ്പൂർവ്വം ചെയ്തതല്ലെന്നും പ്രക്ഷേപണം തടസ്സപ്പെടാതിരിക്കാൻ തടസ്സം തട്ടി നീക്കാൻ ശ്രമിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ബെനിന്റെ വിശദീകരണം. എന്നാൽ ബെനിന്റെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ഇപ്പോഴും ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top