ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിലെ പ്രവാസികള്‍ക്കായി പുതിയ പദ്ധതി; നാട്ടിലേയ്ക്ക് മടങ്ങുന്നവരെയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്

തിരുവനന്തപുരം: പ്രവാസികള്‍ക്കായി റീ ടേണ്‍ എന്ന പേരില്‍ പുതിയൊരു വായ്പാ പദ്ധതി കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ചു. ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സ്വയം തൊഴിലിനാണ് വായ്പ നല്‍കുക. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വായ്പ എടുക്കുന്നവര്‍ക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് അനുവദിക്കും. പരമാവധി സബ്‌സിഡി മൂന്ന് ലക്ഷം.

ഗള്‍ഫില്‍ നിന്നുള്ള മടക്കം പ്രവാസി കുടുംബങ്ങളേ ഗുരുതരമായി ബാധിക്കുകയാണ്. ഇത് തെല്ലൊരു ആശ്വാസമാകും. സമൂഹത്തിലെ താഴേത്തട്ടില്‍ നിന്നും ജീവിതാവശ്യങ്ങള്‍ക്കായി വിദേശത്തേയ്ക്ക് പോയ മലയാഷികള്‍ക്ക് ഇതൊരു വലിയ സഹായമാകും എന്ന് നിരീക്ഷിക്കപ്പെടുന്നു. ജനസംഖ്യയില്‍ വലിയൊരു ഭാഗം ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവരായതിനാല്‍ കേരളീയ സമൂഹത്തിലെ നല്ലൊരു ശതമാനം ജനതയ്ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോണ്‍ കിട്ടുന്ന പദ്ധതികള്‍

ഡയറി ഫാം, ഫൗള്‍ട്രി ഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ് വെയര്‍ ഷോപ്പ്, ഫര്‍ണീച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ടാക്‌സി, പിക്കപ്പ് വാഹനങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്നെസ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്‌ളീനിംഗ് സെന്റര്‍, ഫോട്ടോ സ്റ്റാറ്റ്, ഡി.ടി.പി സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി, സ്റ്റേഷനറി സ്റ്റോര്‍, മില്‍മ ബൂത്ത്, പഴം, പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍. മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, സിവില്‍ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്‍സി, എന്‍ജിനിയറിംഗ് വര്‍ക്ക് ഷോപ്പ്, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ക്‌ളിനിക്, വെറ്റിനറി ക്‌ളിനിക്ക് തുടങ്ങിവ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും. 18 നും 65 നും ഇടയില്‍ പ്രായമുളളവരും പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് വായ്പ.

ഗ്രാമങ്ങളില്‍ 98,000 രൂപ വരെയും നഗരങ്ങളില്‍ 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുളള ഒ.ബി.സിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശയ്ക്കും 20 ലക്ഷം രൂപ വരെ വരുമാനമുളളവര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കിലുമാണ് വായ്പ. ഇതേ വരുമാന പരിധിയില്‍ ന്യൂനപക്ഷങ്ങളിലെ സ്ത്രീകള്‍ക്ക് 6 ശതമാനത്തിനും പുരുഷന്‍മാര്‍ക്ക് 8 ശതമാനത്തിനും വായ്പ നല്‍കും. സ്ഥാപനം നാല് വര്‍ഷം പ്രവര്‍ത്തിച്ചാലേ സബ്‌സിഡി ലഭിക്കൂ. തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ മൂന്ന് ശതമാനം പലിശ സബ്‌സിഡിയും അനുവദിക്കും. 20 ലക്ഷം വായ്പ എടുക്കുന്നവര്‍ക്ക് 18.50 ലക്ഷം തിരിച്ചടച്ചാല്‍ മതി. ലളിതമായ ജാമ്യവ്യവസ്ഥയിലാണ് വായ്പ നല്‍കുക. വായ്പ കിട്ടണമെങ്കില്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കയില്‍ നിന്നുള്ള ശുപാര്‍ശ കത്തുമായി കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളില്‍ എത്തിയാല്‍ നവംബര്‍ 10 മുതല്‍ അപേക്ഷ ഫാറം ലഭിക്കും

Top