15 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന് 13 വാര്‍ഡുകളില്‍ വിജയം; നാല് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലായി 30 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന ഉപതരിഞ്ഞെടുപ്പില്‍ 15 ഇടത്ത് എല്‍ഡിഎഫും 13 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചപ്പോള്‍ ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വന്തനും ജയിച്ചു. മലപ്പുറത്ത് മുസ്ലിം ലീഗ് സീറ്റും സിപിഎം പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍.ഡി.എഫിന് വിജയം. തിരുവനന്തപുരത്ത് യുഡിഎഫിനാണ് മുന്‍തൂക്കം. ബിജെപിക്ക് ഇവിടേയും സീറ്റൊന്നും നേടാനായില്ല. അവരുടെ സിറ്റിങ് സീറ്റിലൊന്നും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. എങ്കിലും ചില സ്ഥലത്ത് അവര്‍ വാശിയേറിയ പ്രചരണം നടത്തി വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതാണ് അസ്ഥാനത്തായത്. പാലക്കാട് ബിജെപിക്ക് തിരിച്ചടിയും നേരിട്ടും

മുപ്പത് വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തത് കൂടാതെ വയനാട് നെന്മേനി പഞ്ചായത്തിലെ ഭരണവും സ്വന്തമാക്കാനായി. വാശിയേറിയ മല്‍സരം നടന്ന കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍.എംപി നിലനിര്‍ത്തി. ഒഞ്ചിയം പുതിയോട്ടുംകണ്ടി വാര്‍ഡില്‍ ആര്‍.എംപി സ്ഥാനാര്‍ത്ഥി പി. ശ്രീജിത്ത് വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി രാജാറാം തൈപ്പള്ളിയെ 308 വോട്ടുകള്‍ക്കാണ് പി. ശ്രീജിത്ത് തോല്‍പ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി കാവുമ്പായി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ. രാജന്‍ 245 വോട്ടിന് വിജയിച്ചു. യു.ഡി.എഫിലെ പി. മാധവനെയാണ് തോല്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹനന്‍ 639 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രമോദിനെയാണ് തോല്‍പ്പിച്ചത്. കീഴല്ലൂര്‍ പഞ്ചായത്ത് എളംമ്പാറ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.കെ കാര്‍ത്തികേയന്‍ 269 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം പ്രേമരാജനെയാണ് തോല്‍പിച്ചത്

മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ഒ. ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണനഷ്ടമായി. എറണാകുളം കോട്ടപ്പടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കൊച്ചി കോര്‍പറേഷന്‍ 52ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജയിച്ചു. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മല്‍സരിച്ച ബി. മെഹ്ബൂബ് വിജയിച്ചു. കുന്നുകര പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. കൈനകരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലും കായംകുളം നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തിരുവനന്തപുരം ചാമ വിളപുറം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ഒറ്റശേഖരമംഗലം പ്ലാമ്പിഴിഞ്ഞി വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.

പാലക്കാട് കല്‍പ്പാത്തിയില്‍ യു.ഡി.എഫ് വിജയിച്ചു. ഒക്കല്‍ പഞ്ചായത്തിലെ ചേലാമറ്റം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. റാന്നിയിലെ പുതുശ്ശേരിമല വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. അഗളിയിലെ പാക്കുളം നാലാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ജയം.

മലപ്പുറം കാവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്. കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിനാണ് വിജയിച്ചത്. പഞ്ചായത്ത് ഭരണം ഇതോടെ യു.ഡി.എഫിന് നഷ്ടമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.ഒ.ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.

ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി സുകുമാരിയമ്മ 102 വോട്ടുകള്‍ക്ക് വിജയിച്ചു. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് വിമതന്‍ ബി മെഹബൂബാണ് വിജയിച്ചത്. കായംകുളം നഗരസഭാ 12ആം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി 424 വോട്ടുകള്‍ക്ക് സുഷമയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൈനകരി പഞ്ചായത്ത് ഭജനമഠം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. 105 വോട്ടുകള്‍ക്ക് ബീന വിനോദ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

പാലക്കാട് നഗരസഭ 2ാം വാര്‍ഡ് കല്‍പാത്തിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.എസ്. വിബിന്‍ 421 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വിബിന് 885 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥികളായ ബിജെപിയുടെ എന്‍. ശാന്തകുമാരന് 464 വോട്ടും സിപിഎമ്മിന്റെ പി. സത്യഭാമ 309 വോട്ടും നേടി. നിലവില്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായ വി. ശരവണന്‍ നാടകീയമായി രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. നെല്ലിയാമ്പതി പഞ്ചായത്തില്‍ 166 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുമിറ്റക്കോട് പഞ്ചായത്ത് 16- ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി.സലാം 248 വോട്ടിന്റെ ഭൂരിപക്ഷത്തിലും, അഗളി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ജയറാം 13 വോട്ടിനും വിജയിച്ചു.

Top