പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ രാജ്യവ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ്

നെടുമങ്ങാടിനു സമീപം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ രാജ്യ വ്യാപകമായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ഇമാമിന്റെ സഹോദരങ്ങളായ അന്‍സാരി, ഷാജി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം ഖാസിമിയെ അന്വേഷിച്ച് മുമ്പ് കസ്റ്റഡിയില്‍ എടുത്ത മറ്റൊരു സഹോദരനായ അല്‍ അമീനേയും കൂടെകൂട്ടി പോലീസ് ബെംഗളൂരുവില്‍ തിരച്ചിലിലാണ്.

പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ഖാസിമി ബെംഗളൂരുവിലേക്കു കടന്നത്. പ്രതിയെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ച മറ്റൊരു സഹോദരനായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദിനായും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സഹോദരങ്ങളെയും ഒരുമിച്ചു ചോദ്യം ചെയ്തു. ഷെഫീഖ് അല്‍ ഖാസിമി ബെംഗളൂരുവിലേക്കു കടന്നെന്നും ഇല്ലെന്നും കാണിച്ചു പരസ്പര വിരുദ്ധമായ മൊഴികളാണ് കസ്റ്റഡിയിലുള്ള സഹോദരങ്ങള്‍ നല്‍കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃപ്പൂണിത്തുറയില്‍ നിന്നും കസ്റ്റഡിയിലെടുത്ത അല്‍ അമീന്‍ എന്ന സഹോദരന്‍ പറഞ്ഞത,് ഇമാം ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലേക്കു കടന്നൂവെന്നാണ്. എന്നാല്‍ രാത്രിയോടെ കസ്റ്റഡിയിലെടുത്ത അന്‍സാരി, ഷാജി എന്നീ സഹോദരങ്ങള്‍ പറയുന്നത് ഖാസിമി കേരളം വിട്ടിട്ടില്ലെന്നും എറണാകുളത്ത് ഉണ്ടെന്നുമാണ്. എന്നാല്‍ മുമ്പും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മൊഴികള്‍ ഇവര്‍ നല്‍കിയിരുന്നതിനാല്‍ പോലീസ് ഇവര്‍ പറയുന്നത് മുഖവിലയ്ക്കെടുത്തിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ വാഹനം കണ്ടെത്താതിരിക്കാനും സഹോദരങ്ങള്‍ കള്ളം പറഞ്ഞിരുന്നു. വാഹനം ഉപേക്ഷിച്ചത് പെരുമ്പാവൂരിലെന്നാണു മൊഴി നല്‍കിയതെങ്കില്‍ വൈറ്റിലയില്‍ നിന്നാണു കണ്ടെത്തിയത്.

ദല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ബസ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഇമാമിന്റെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു. ഇയാള്‍ രാജ്യംവിടാനുള്ള സാധ്യത പൂര്‍ണമായും തടഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍ പറഞ്ഞു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നായപ്പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയ വക്കാലത്ത് അഭിഭാഷകനില്‍ നിന്ന് ഇമാം തിരികെ വാങ്ങിയിരുന്നു. ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ഇമാം ഒളിവില്‍ തുടരുകയാണ്.

Top