പ്രണയവിവാഹം; പെണ്‍കുട്ടികള്‍ മതാപിതാക്കള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കോടതി

പ്രണയ ബന്ധത്തിൽ പെട്ട് വീടുവിടുന്ന പെൺകുട്ടികൾ കോടതിയിലെത്തുമ്പോൾ മാതാപിതാക്കൾക്കെതിരെ മുഖം തിരിക്കുകയാണെന്ന് കോടതി. കുടുംബത്തെ അവഗണിച്ച് കാമുകനൊപ്പം പോയ ശേഷം കോടതിയിലെത്തുമ്പോൾ പെൺകുട്ടികൾ മാതാപിതാക്കൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന കേസുകൾ വർധിച്ചു വരുന്നതിൽ കോടതി ആശങ്ക രേഖപ്പെടുത്തി.

ഇത്തരം സംഭവങ്ങളിൽ ഹേബിയസ് കോർപ്പസ് ഹർജികളും പൊലീസ് സംരക്ഷണ ഹർജികളും വർധിച്ചു വരുന്നതിൽ കോടതി ഉൽക്കണ്ഠ രേഖപ്പെടുത്തി. അയൽക്കാരനെ പ്രണയിച്ച് നാടുവിട്ട യുവതിക്ക് ഉണ്ടായ ദാരുണ അനുഭവങ്ങൾ വിവരിച്ചാണ് ഡിവിഷൻ ബഞ്ച് ഉൽക്കണ്ഠ രേഖപ്പെടുത്തിയത്. ഉത്തരവാദിത്വപ്പെട്ട കോടതിയെന്ന നിലയിൽ ഇത്തരം സംഭവങ്ങൾ കണ്ടില്ലന്ന് നടിക്കാനാവില്ലന്ന് കോടതി ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന പൊരുത്തക്കേടുകൾ ആക്രമണങ്ങളിലും കൊലപാതകത്തിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർധിച്ചു വരുന്നത് കാണാതിരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.

മാതാപിതാക്കളെ അവഗണിച്ച് അയൽക്കാരനൊപ്പം പോയി വിവാഹിതയായ 18 കാരിക്ക് പിന്നീട് നേരിടേണ്ടി വന്നത് ദാരുണമായ അനുഭവങ്ങളായിരുന്നു. മയക്കുമരുന്നിന് അടിമയാണ് ഭർത്താവെന്ന് പിന്നീടാണ് അറിഞ്ഞത്. ഭർത്താവിന്റെ ആക്രമണത്തെ തുടർന്ന് ഗർഭം അലസി. മകളെ തിരികെ സ്വീകരിക്കാൻ മാതാപിതാക്കൾ ഇപ്പോൾ തയ്യാറായി.

ഭർത്താവ് മയക്കുമരുന്നു കേസിൽ ഉൾപ്പടെ പ്രതിയാണന്നും പൊലീസ് സംരക്ഷണം വേണമെന്നുമുള്ള യുവതിയുടെ ആവശ്യത്തിൽ കഴമ്പുണ്ടന്നും കോടതി വിലയിരുത്തി. യുവതിക്ക് സംരക്ഷണം പൊലീസിന് കോടതി നിർദേശം നൽകി.

Top