അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കി ; യുവതിയുടെ പരാതിയില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുക്കന്‍ ഉത്തരവ്

കൊച്ചി: അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കിയ തൃശൂര്‍ സ്വദേശി അഞ്ജലിയുടെ പരാതിയില്‍ കേസെടുക്കന്‍ ഉത്തരവ്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഗുരുവായൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് തന്നെ പീഡന കേന്ദ്രത്തിലെത്തിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു അഞ്ജലിയുടെ പരാതി. മംഗലാപുരത്തെ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ട അഞ്ജലി പരാതി നല്‍കാനായി നേരത്തെ ഡി.ജി.പിയെ സമീപിച്ചിരുന്നു. അമൃത ആശുപത്രിയിലെ ഡോക്ടര്‍ തനിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ആര്‍എസ്എസ് ആണ് രാജ്യത്തെ മികച്ച സംഘടന: പൊതുവേദിയില്‍ രാഷ്ട്രിയ പ്രചാരകനായി ഉപരാഷ്ട്രപതി ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് പണവും വാഹനവും ഏര്‍പ്പാടാക്കിയെന്ന് രഹസ്യ റിപ്പോര്‍ട്ട്; ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെ തിരിച്ചറിഞ്ഞു ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; സര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസ് ഇടപെടുന്നെന്ന് വിമര്‍ശനം കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ സംഘപരിവാര്‍ ആക്രമണം; പ്രകോപനം വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് സംസാരിച്ചതിനാല്‍ വിവാദങ്ങള്‍ക്കിടയില്‍ മോഹന്‍ ഭാഗവത് വീണ്ടും പതാക ഉയര്‍ത്തി; പൊലീസ് കാവലിൽ ചടങ്ങ്; സര്‍ക്കാര്‍ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്നും വാദം
Latest
Widgets Magazine