കാമുകന് വേണ്ടി പോണ്‍ താരങ്ങളെ പോലെയാകാന്‍ 30 തവണ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ യുവതി…  

 

 

ഹോങ്കോങ് : ഇത് 22 കാരി ബെറി. അവള്‍ക്ക് പെണ്‍കുട്ടികളോട് ഒരു സുപ്രധാന കാര്യം പങ്കുവെയ്ക്കാനുണ്ട്. ഒരിക്കലും കാമുകന്‍മാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകരുത്. ആവശ്യമെങ്കില്‍ നിങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മാത്രമേ അത് ചെയ്യാവൂ. ഇതാണ് ബെറിക്ക് പറയാനുള്ളത്. സ്വന്തം ദുരനുഭവങ്ങളില്‍ നിന്നാണ് ഹോങ്കോങ് സ്വദേശിയായ ബെറി ഇക്കാര്യം പങ്കുവെയ്ക്കുന്നത്. കാമുകന്റെ നിര്‍ബന്ധ പ്രകാരം 30 തവണയാണ് ഈ പെണ്‍കുട്ടി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായത്.തന്റെ ഇഷ്ട പോണ്‍ താരങ്ങളുടേത് പോലെയാകാന്‍ ബെറിയെ കാമുകന്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. പക്ഷേ ഒടുവില്‍ ഇയാള്‍ ബെറിയെ ഉപേക്ഷിക്കുകയാണുണ്ടായത്. താന്‍ എത്ര ശസ്ത്രക്രിയകള്‍ക്ക് വിധേയയായാലും കാമുകന്റെ കാഴ്ചപ്പാടിലുള്ള പോണ്‍ സുന്ദരിമാരെ പോലെയാകാന്‍ സാധിക്കില്ലെന്ന് അവള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. താന്‍ ഏറ്റവും ആദ്യം എങ്ങനെയായിരുന്നുവോ അത്തരത്തിലേക്ക് തിരികെ പോകാന്‍ സാധിച്ചിരുന്നെങ്കിലെന്നാണ് ബെറി ഇപ്പോള്‍ ആഗ്രഹിക്കുന്നത്. 21 ാം വയസ്സിലാണ് പ്രസ്തുത യുവാവുമായി അടുക്കുന്നത്. എന്നാല്‍ പതിയെ തന്റെ രൂപത്തെ അവന്‍ കുറ്റപ്പെടുത്തി തുടങ്ങി.ഇതോടെയാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ക്കായുള്ള നിര്‍ബന്ധത്തിന് വഴങ്ങിയത്. പോണ്‍ ദൃശ്യങ്ങള്‍ കാണിച്ച് അതിലെ നടിമാരുടെ രൂപഭംഗി അവന്‍ പുകഴ്ത്തും. അത്തരത്തില്‍ അഴകളവുകള്‍ വേണമെന്ന് നിര്‍ബന്ധിക്കും. അത്തരത്തില്‍ മാറിടത്തിന്റെ വലിപ്പം വര്‍ധിപ്പിച്ചപ്പോള്‍ അവന്‍ അതില്‍ യാതൊരു മതിപ്പും പ്രകടിപ്പിച്ചതുമില്ല. ഇതോടെയാണ് ബന്ധം തകര്‍ന്നതെന്നും ബെറി പറയുന്നു.

 ജോലിയില്ലാത്ത യുവാവുമായുള്ള പ്രണയത്തില്‍ നിന്നു പിന്മാറി കാമുകി; ചുറ്റിക കൊണ്ട് യുവതിയുടെ തല അടിച്ചു പൊട്ടിച്ച് കാമുകന്‍ വിവാഹത്തിന് തൊട്ടുമുമ്പ് വധുവിന്റെ കിടപ്പറ രംഗങ്ങള്‍ വരന്റെ വാട്‌സാപ്പില്‍; കാമുകന്‍ കാമുകിയെ സ്വന്തമാക്കിയത് ആരെയും ഞെട്ടിക്കുന്ന ഉപായത്തിലൂടെ രാത്രി ഓട് പൊളിച്ച് കയറിയ കള്ള ‘കള്ളന്‍’ പിടിയില്‍; ഒടുവില്‍ വീട്ടുകാര്‍ മകളെ കെട്ടിച്ചു കൊടുത്തു കാണാതായ പതിനഞ്ചുകാരിയും പത്തൊന്‍പതുകാരനും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് വലയിലായി; ചോദ്യം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു; ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി ഒരുമിച്ച് കഴിച്ചെന്ന് ആണ്‍സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ കെവിന്റെ അവസ്ഥയായിരിക്കും; വീട്ടുകാരുടെ ഭീഷണിയില്‍ ഭയന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍
Latest
Widgets Magazine