ശരീരം പരസ്പരം ചേര്‍ത്തു കെട്ടി കൊക്കയിലേയ്ക്ക് ചാടി: പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍ | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

ശരീരം പരസ്പരം ചേര്‍ത്തു കെട്ടി കൊക്കയിലേയ്ക്ക് ചാടി: പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു. പാപ്പിനിശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചത്.

തങ്ങളുടെ അര ഭാഗം കൂട്ടിക്കെട്ടിയ ശേഷം ഇരുവരും ചേര്‍ന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം. കെ.എല്‍ 13 എ.ഡി 6338 നമ്പറിലുള്ള ബജാജ് പള്‍സര്‍ ബൈക്കിലാണ് ഇരുവരും ഇവിടേക്ക് എത്തിയത്.

ബൈക്ക് ശശിപ്പാറയുടെ മുകളില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് താഴെ മരക്കൊമ്പില്‍ മൃതദേഹം കണ്ടത്. ഏതാണ്ട് 200 അടിയോളം താഴ്ചയിലാണ് മൃതദേഹങ്ങള്‍ ഉളളത്. കനത്ത മഴ പെയ്യുന്നതിനാല്‍ പാറക്കെട്ടിലൂടെ താഴേക്കിറങ്ങാന്‍ അഗ്‌നിശമന സേന ബുദ്ധിമുട്ടുകയാണ്. ഇതിനാലാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നത്. ഇവരെ കണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Latest
Widgets Magazine