മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമ വിരുദ്ധമെന്ന് കൊച്ചി നഗരസഭ; പിരിക്കുമെന്ന് മാളുകള്‍; ജനങ്ങളെ കൊളളയടിച്ച് യൂസഫലിയും മാളുമുതലാളിമാരും

കൊച്ചി: ഷോപ്പിങ് മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്ന് കൊച്ചി നഗരസഭ. വിവരാവകാശമനുസരിച്ച് ലഭിച്ച മറുപടിയിലാണ് കൊച്ചി നഗരസഭ ഇക്കാര്യം വ്യക്തമാക്കുന്നത്. അതേ സമയം പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ് നല്‍കിയട്ടും കൊച്ചിയിലെ മാളുകളില്‍ പകല്‍ക്കൊള്ള തുടരുകയാണ്.

അതേ സമയം നഗരത്തിലെ മാളുകള്‍ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുവാദം നല്‍കിയട്ടില്ലെന്ന് കൊച്ചി നഗരസഭയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍മാള്‍ പക്ഷെ ഇതൊന്നും അംഗീകരിക്കില്ല. ഇരുപത് രൂപ മുതല്‍ അമ്പത് രൂപവരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കണം. മാളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ് സംവിധാനം ഒരുക്കേണ്ടത് മാളുകള്‍ തന്നെയാണ്. അതിനുള്ള സംവിധാനം ഉറപ്പാക്കിയാല്‍ മാത്രമേ കോര്‍പ്പറേഷന്‍ അനുമതി നല്‍കുകയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങിനെയുള്ള സൗജന്യ പാര്‍ക്കിങ് സ്‌പേസിലാണ് ജനങ്ങളെ പിഴിയുന്ന തരത്തില്‍ പണം വാങ്ങുന്നത്.
പൊതു പ്രവര്‍ത്തകനായ ആന്റണി വിഡിക്ക് കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശ മറുപടിയിലാണ് വാഹന പാര്‍ക്കിങിന് ഫീസ് പിരിക്കാന്‍ അനുമതി നല്‍കിയട്ടില്ലെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യം മാളിലെ ജീനവക്കാരെ അറിയിച്ചാല്‍ ഗുണ്ടായിസം കാട്ടി പാര്‍ക്കിങ് ഫീസ് പിരിക്കാനാണ് ശ്രമിക്കുന്നത്. എട്ടോളം മള്‍ട്ടിപ്ലസ് തിയ്യേറ്ററുള്ള മാളില്‍ സിനിമയ്‌ക്കെത്തുന്നവരും മണിക്കൂര്‍ എണ്ണി പാര്‍ക്കിങ് ഫീസ് നല്‍കണം. ദിനം പ്രതി പതിനായിരങ്ങളാണ് ഇങ്ങനെ അനധികൃതമായി തട്ടിയെടുക്കുന്നത്.

കളമശേരി നഗരസഭാ പരിധിയിലെ ലുലുമാളിലും പ്രതിദിനം പാര്‍ക്കിങ് ഫീസ് മാത്രം ലക്ഷങ്ങളാണ് ലഭിക്കുന്നത്. ജനങളെ പോക്കറ്റടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും നടപടിയെടുക്കാന്‍ അധികൃതരും തയ്യാറാകുന്നില്ല. നഗരസഭ രേഖാമുലം നിയമം വ്യക്തമാക്കിയ സാഹചര്യത്തില്‍ കളമശ്ശേരി നഗരസഭാ പരിധിയില്‍ പെട്ട ലുലമാളുള്‍പ്പെടെ കടുത്ത നിയമ ലംഘനമാണ് നടത്തുന്നത്. mall-rti-1

Top