വ്യവസായ പ്രമുഖൻ എം.എ. യുസഫലിക്ക് മുഖ്യമന്ത്രിയോട് കലിപ്പ് .കാരണം ഷാർജാ സുൽത്താനൊപ്പം ഗവർണ്ണറുടെ ഓഫീസിലേക്ക് കയറിയ യൂസഫലിക്ക് ചെക്ക് പറഞ്ഞതിൽ

തിരുവനന്തപുരം: വ്യവസായ പ്രമുഖൻ എം.എ. യുസഫലിക്ക് മുഖ്യമന്ത്രിയോട് കലിപ്പ് എന്ന് വാർത്ത .കാരണം വിചിത്രമാണ് .ഈ അടുത്തകാലത്ത് ഷാർജാ സുൽത്താനൊപ്പം ഗവർണ്ണറുടെ ഓഫീസിലേക്ക് പാഞ്ഞുകയറാണ് എത്തിയ യൂസഫലിക്ക് പൊതുഭരണ സെക്രട്ടറി ചെക്ക് പറഞ്ഞതിൽ .നിയമം പാലിച്ച് തന്നെ തടഞ്ഞു നിർത്തിയ വിശ്വനാഥ് സിൻഹയ്‌ക്കെതിരെ നടപടി എടുക്കാത്തതിൽ മുഖ്യമന്ത്രിയോട് പരിഭവം പോലും . വ്യവസായ പ്രമുഖനെ താണുവണങ്ങിയത് പോരാ ,ലുലു മുതലാളിയെ തണുപ്പിക്കാൻ മന്ത്രി സുധാകരനും കടകംപള്ളിയും നടത്തിയ ശ്രമം വിജയിച്ചില്ല.എന്താണ് ചെയ്യേണ്ടത് ‘തന്നെ തടഞ്ഞ ഉദ്യോഗസ്ഥനെ പാഠം പടിപ്പിക്കണം ? ഷാർജാ ഭരണാധികാരിയുടെ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും സർക്കാരിനോടുള്ള പരിഭവം വിടാതെ പ്രവാസി വ്യവസായി എം.എ. യൂസഫലി എന്നാണ് വാർത്ത . ഷാർജാ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ കേരള സന്ദർശനത്തിനിടെ രാജ്ഭവനിൽ വെച്ച് ഉണ്ടായ മോശം അനുഭവമാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അടുപ്പക്കാരനായ യുസഫലിയുടെ പരിഭവത്തിന് കാരണം. ഈ പരിഭവം മാറ്റാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നും വിവരണം .പണത്തിനുമുന്നിൽ നിയമം കാറ്റിൽ പരത്തണം എന്നാണോ എന്ന് വ്യക്തമല്ല . തനിക്ക് വിഷമം ഉണ്ടായ വിഷയം അപ്പോൾത്തന്നെ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതാണ് യൂസഫലിയെ വേദനിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 25ന് രാജ്ഭവനിൽ വെച്ച് ഗവർണർ ജസ്റ്റീസ് പി.സദാശിവം ഷാർജാ സുൽത്താന് ഉച്ചവിരുന്ന് നൽകിയിരുന്നു.സുൽത്താന്റെ സംഘാംഗമായി എത്തിയ യുസഫലിയും വിരുന്നിൽ പങ്കെടുക്കാനെത്തി. വിരുന്നിന് മുൻപ് സുൽത്താനുമായി ഗവർണർ പ്രത്യേക കൂടിക്കാഴ്ചയും നടത്തി. കൂടിക്കാഴ്ചയ്ക്കായി ഗവർണറുടെ ഓഫീസ് മുറിയിലേക്ക് എത്തിയ സുൽത്താനൊപ്പം യൂസഫലിയും കയറി. ഇവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഗവർണ്ണറുടെ മുറിയിലേക്ക് പ്രവാസി വ്യവസായി കയറുന്നത് കണ്ട പൊതുഭരണ സെക്രട്ടറി വിശ്വനാഥ് സിൻഹ യൂസഫലിയെ തടഞ്ഞു.yusafali-OLD

ഗവർണറും ഷാർജാ ഭരണാധികാരിയും തമ്മിലുള്ള കൂടിക്കാഴ്ചയാണിതെന്നും മറ്റാർക്കും അവിടേക്ക് പ്രവേശനം ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സെക്രട്ടറിയുടെ ഇടപെടൽ. ഷാർജയിൽ നിന്നുള്ള മറ്റ് പ്രതിനിധികളും സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും പൊലിസുകാരും നോക്കിനിൽക്കെ ഉണ്ടായ സംഭവത്തിൽ പ്രകോപിതനായ യൂസഫലി പൊട്ടിത്തെറിച്ചു. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ഷാർജിയിൽ നിന്നുള്ള സംഘത്തിലുള്ള ആളാണെന്നും സുൽത്താനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് താനാണെന്നും പറഞ്ഞായിരുന്നു യൂസഫലിയുടെ ക്ഷോഭം.

യൂസഫലിയുടെ കോപിക്കുന്നത് കണ്ട പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പ്രശ്നത്തിൽ ഇടപെട്ടു. ഷാർജാ സംഘാംഗമാണെന്ന യൂസഫലിയുടെ പരാമർശം തന്നെ ആവർത്തിച്ചുകൊണ്ടായിരുന്നു സുധാകരന്റെ വരവ്. പൊതുഭരണ സെക്രട്ടറി വിശ്വനാഥ് സിൻഹയെ ജി.സുധാകരനും കണക്കറ്റ് ശകാരിക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ അറിയാൻ തുടങ്ങി. കൂടിക്കാഴ്ച പകർത്താനെത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ മുഴുവനും രാജ്ഭവനിലെ ലൈബ്രറിയിലിരിക്കുമ്പോഴായിരുന്നു സംഭവം. വിഷയം കൈവിട്ടുപോകുമെന്ന് ആയതോടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് ജി.സുധാകരനെ ശാന്തനാക്കി.

ശബ്ദം കേട്ട ഗവർണറും സഹായികളിൽ നിന്ന് വിഷയം അറിഞ്ഞു. ‘പിന്നീട് യൂസഫലിയും തണുത്തു.എന്നാൽ ഷാർജാ സുൽത്താന്റെ ബഹുമാനാർത്ഥം ഗവർണറുടെ ഉച്ചവിരുന്നിൽ നിന്ന് യൂസഫലി മാറിനിന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും മാറിമാറി വിളിച്ചിട്ടും വിരുന്ന് നടക്കുന്ന പന്തലിലേക്ക് വരാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവിൽ ഷാർജാ സുൽത്താൻ വിളിച്ചപ്പോൾ മാത്രമാണ് യുസഫലി വിരുന്നുണ്ണാൻ എത്തിയത്. അപമാനിക്കപ്പെട്ടതിലുള്ള പരാതി മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉന്നതരോടും ആവർത്തിച്ച യൂസഫലി പൊതുഭരണ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സർക്കാരിന്റെ അതിഥിയായെത്തിയ ഷാർജ സുൽത്താന്റെ വരവിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ യുസഫലി ശ്രമിക്കുന്നതായറിഞ്ഞ മുഖ്യമന്ത്രി നടപടിക്ക് മുതിർന്നില്ല. മാത്രമല്ല സന്ദർശനത്തിന് ശേഷം പൊതുഭരണത്തിനും നോർക്കയ്ക്കും പുറമേ മറ്റുചില വകുപ്പുകൾ കൂടി വിശ്വനാഥ് സിൻഹയ്ക്ക് നല്കുകയും ചെയ്തു.SHARJA KING -PINARAYI

തലസ്ഥാനത്തെ മാധ്യമബന്ധം വഴി അപ്പപ്പോൾ വിവരങ്ങളറിഞ്ഞ് കൊണ്ടിരുന്ന യൂസഫലിയുടെ പരിഭവം വർദ്ധിക്കാനുള്ള കാരണം ഇതാണ്. തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ ഷാർജ സന്ദർശിക്കാനെത്തിയപ്പോഴും വേണ്ട സഹായം ചെയ്തുകൊടുത്തെങ്കിലും സർക്കാരിന്റെ ആവശ്യങ്ങളോട് പഴയ ഉത്സാഹത്തിൽ യൂസഫലി പ്രതികരിക്കുന്നില്ലെന്നാണ് ഭരണവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. യു.ഡി.എഫ് കാലത്ത് നോർക്കാ റൂട്സിന്റെ ഉപാദ്ധ്യക്ഷനായിരുന്ന യൂസഫലിക്ക് കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കാനും അനുമതി നൽകിയിരുന്നു. യു.എ.ഇ ഭരണാധികാരിയെ സംസ്ഥാനത്ത് എത്തിച്ചതടക്കമുള്ള സഹായങ്ങൾ ചെയ്തിട്ടും പഴയ പരിഗണന ലഭിക്കുന്നില്ലെന്നാണ് യൂസഫലിയുടെയും അടുപ്പക്കാരുടെയും പരാതി.

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം, സുൽത്താൻ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം 149 ഇന്ത്യക്കാരാണു ജയിൽ മോചിതരായത്. സുൽത്താന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ ദൃഡവും ഊഷ്മളവുമാക്കിയിരിക്കുകയാണ്. സുൽത്താനെ ഇന്ത്യയിലെത്തിച്ചത് യുസഫലിയുടെ കൂടെ ഇടപെടൽ കൂടിയായിരുന്നു. കേരളത്തിലെത്തിയ സുൽത്താൻ യൂസഫലിയുടെ വീട്ടിലും പോയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ഷാർജാ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷേയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തിയത്. ഷാർജയിലെ ഉന്നത ഭരണനേതൃത്വത്തിനൊപ്പം യൂസഫലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ചെയർമാൻ വൈ എ റഹീം എന്നിവരും ഷാർജ ഭരണാധികാരിയുടെ ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നു.

26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാനുമാണ്. കൊച്ചിയിൽ സ്മാർട്‌സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. ഇതിലെല്ലാം ഗൾഫിലെ ഭരണാധികാരികളുമായുള്ള യൂസഫലിയുടെ അടപ്പമാണ് നിർണ്ണായകമായത്.ഷാർജാ സുൽത്താനെ കേരളത്തിലെത്തിച്ചതിന് പിന്നിലും യൂസഫലിയുടെ പങ്ക് വലുതാണ്. ഇതൊന്നും കേരള സർക്കാർ കാര്യമായിപ്പോഴെടുക്കുന്നില്ലെന്നാണ് യൂസഫലിയുടെ പരിഭവം. നോർക്കാ റൂട്‌സിന്റെ തലപ്പത്തും യുസഫലിയുണ്ട്.

Latest
Widgets Magazine