എം. ജയചന്ദ്രനെ വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന് അപമാനിച്ചെന്ന് പരാതി

കോഴിക്കോട് : സംഗീത സംവിധായകൻ എം. ജയചന്ദ്രനെ കരിപ്പൂർ വിമാനത്താളവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചതായി പരാതി. ഉദ്യോഗസ്ഥർ തന്നെ അസഭ്യം പറയുകയും തന്‍റെ സംഗീതത്തെ അപമാനിക്കുകയും ചെയ്തതായി ജയചന്ദ്രൻ പറഞ്ഞു. ഇന്നലെ കൊച്ചിയില്‍ നിന്നു കരിപ്പൂരിലിറങ്ങിയ തന്നെ അപമാനിച്ചെന്നും തടഞ്ഞുവച്ചെന്നും ചൂണ്ടിക്കാട്ടി ജയചന്ദ്രന്‍ വിമാനത്താവള ഡയറക്‌ടര്‍, കസ്‌റ്റംസ്‌ കമ്മിഷണര്‍, ടെര്‍മിനല്‍ മാനേജര്‍ എന്നിവര്‍ക്കു പരാതി നല്‍കി. ക്യൂവില്‍ തന്റെ പിന്നിലായിരുന്ന ചില യാത്രക്കാരെ കസ്‌റ്റംസ്‌ ഓഫീസര്‍ ഊഴം തെറ്റിച്ച്‌ പരിശോധനയ്‌ക്കു വിളിച്ചത്‌ ചോദ്യംചെയ്‌തതിന്റെ പേരിലായിരുന്നു ദുരനുഭവമെന്ന്‌ ജയചന്ദ്രന്‍ പറഞ്ഞു. യൂസ്‌ലെസ്‌ എന്നു വിളിച്ചെന്നും ജയചന്ദ്രന്‍ പരാതിപ്പെട്ടു.

കോഴിക്കോട്‌ സംഗീത ആല്‍ബത്തിന്റെ പ്രകാശനച്ചടങ്ങിനുള്ള യാത്രയ്‌ക്കിടെയാണ്‌ ഇന്നലെ രാവിലെ പതിനൊന്നോടെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയത്‌. കസ്‌റ്റംസ്‌ പരിശോധനയ്‌ക്കായി ക്യൂ നില്‍ക്കുമ്പോഴാണ്‌ കസ്‌റ്റസ്‌ ഉദ്യോഗസ്‌ഥന്‍ ഊഴം തെറ്റിച്ച്‌ ചിലര്‍ക്കു മുന്‍ഗണന നല്‍കിയത്‌. ഇതു ചോദ്യംചെയ്‌തപ്പോള്‍ ഉദ്യോഗസ്‌ഥന്‍ ക്ഷുഭിതനാകുകയായിരുന്നുവെന്ന്‌ ജയചന്ദ്രന്‍ പറഞ്ഞു. ഇതു തന്റെ ഓഫീസാണെന്നും ആരെ ആദ്യം പരിശോധിക്കണമെന്നു താന്‍ തീരുമാനിക്കുമെന്നുമായിരുന്നു പ്രതികരണം. നിങ്ങള്‍ വലിയ സംഗീതജ്‌ഞനായിരിക്കാമെന്നും അതു കൈയില്‍വച്ചാല്‍ മതിയെന്നും ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. പരാതിയുടെ അടിസ്‌ഥാനത്തില്‍ കസ്‌റ്റംസ്‌ അന്വേഷണം തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മ്യൂസിക് ആൽബത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കോഴിക്കോട് എത്തിയത്. ഇതു സംബന്ധിച്ച് എയർപോർട്ട് ഡയറക്ടർക്കും മാനേജർക്കും പരാതി നൽകിയതായി അദ്ദേഹം വ്യക്തമാക്കി.അതേസമയം, കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കും വയോധികര്‍ക്കും ഊഴം തെറ്റിച്ച്‌ പരിശോധനയ്‌ക്കു മുന്‍ഗണന നല്‍കാറുണ്ടെന്നാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുടെ വിശദീകരണം.

Top