ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും; അര്‍ജന്റീനയ്ക്ക്‌ പ്രശംസയുമായി എം.എം മണി

തിരുവനന്തപുരം: അര്‍ജന്റീനയുടെ നിലപാടിന് പ്രശംസയുമായി മന്ത്രി എം.എം മണി. ‘ അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും ‘ എന്ന കുറിപ്പോടെ ഫെയ്‌സ്ബുക്കിലാണ് മന്ത്രി പ്രശംസ അറിയിച്ചിരിക്കുന്നത്.

ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ജറൂസലേം പിടിച്ചടക്കിയതിന്റെ വാര്‍ഷികത്തിനോടനുബന്ധിച്ചാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. അതേസമയം, ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരത്തിനെതിരെ പലസ്തീന്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ തുടര്‍ന്നാണ് അര്‍ജന്റീന മത്സരം ഉപേക്ഷിച്ചത്. നിരപരാധികളായ പാലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ യൂനിസെഫിന്റെ അംബാസഡറായിരുന്ന് എനിക്ക് സാധിക്കില്ല. ഫുട്‌ബോളര്‍മാര്‍ എന്നതിന് മുന്‍പ് മനുഷ്യരാണെന്നത് കൊണ്ടാണ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത് മെസ്സി വ്യക്തമാക്കിയിരുന്നു.

Top