സന്തോഷ വാര്‍ത്ത:ലുലു ഗ്രൂപ്പ് മുപ്പതിനായിരം മലയാളികള്‍ക്ക് ജോലി നല്‍കുമെന്ന് യൂസഫലി

ദുബായ് :തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ലുലു ഗ്രൂപ്പും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എംഎ യൂസഫലി. ഇതുവരെ 28000 മലയാളികള്‍ വിവിധ രാജ്യങ്ങളിലായിട്ടുണ്ട്. ആഗോള തലത്തില്‍ ആകെ 42000 ജീവനക്കാരിലാണ് 28000 മലയാളികള്‍. 2020 നകം മലയാളി ജീവനക്കാരുടെ എണ്ണം 30000 മലയാളികള്‍ക്ക് കൂടി ജോലി നല്‍കുമെന്ന് യൂസഫലി വെളിപ്പെടുത്തി

ഭക്ഷ്യ സംസ്‌കരണ രംഗത്തേക്കു കടന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുണ്ട്. ലണ്ടനിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റില്‍ നിലവില്‍ 500 ബ്രിട്ടിഷുകാര്‍ ജോലി ചെയ്യുന്നു. അവിടെ ബര്‍മിങ്ഹാമിലെ ഫ്രീ സോണില്‍ എട്ട് ഏക്കര്‍ സ്ഥലം തന്നു. അവിടെ മറ്റൊരു ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങുമ്പോള്‍ മറ്റൊരു 500 പേര്‍ക്കു കൂടി തൊഴില്‍ ലഭിക്കും. കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇന്ത്യയുകെ സിഇഒ ഫോറത്തില്‍ പങ്കെടുത്തപ്പോള്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ആഹ്ലാദം പ്രകടിപ്പിച്ച പദ്ധതിയാണിതെന്നു യൂസഫലി മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്തം നാടായ നാട്ടികയില്‍ ഒരു ചെറിയ മാള്‍ വരുന്നുണ്ട്. ഓഗസ്റ്റില്‍ ഉദ്ഘാടനം. സൂപ്പര്‍മാര്‍ക്കറ്റും അതിന്റെ ഭാഗമാണ്. ഏറ്റവും എളിയവര്‍ക്കും അവിടെ നിന്നു സാധനം വാങ്ങാന്‍ കഴിയും. തിരുവനന്തപുരത്തെ ലുലു മാള്‍ വന്‍ നിക്ഷേപമാണ്. 2020 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ പുതിയ ലുലു സൈബര്‍ ടവറില്‍ പതിനായിരം പേര്‍ക്ക് ഇരിപ്പിടമുണ്ട്. ഗള്‍ഫിലും ഈജിപ്റ്റ്, ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുമായി 20 ഹൈപ്പര്‍ മാളുകള്‍ കൂടി 2019 ഡിസംബറിനകം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest