പോപ്പ് രാജ്ഞി മഡോണയുടെ നഗ്ന ചിത്രങ്ങള്‍ ലേലത്തിന്; ചിത്രങ്ങള്‍ 40 വര്‍ഷം മുമ്പുള്ളവ; താരത്തിന്റെ യൗവ്വന കാലം അനാവൃതമാകുന്നു

പോപ്പ് റാണി മഡോണ വിവാദങ്ങളുടെയും രാജ്ഞിയാണ്. തന്റെ ശരീരവും ശാരീരവും നന്നായി ഉപയോഗിച്ച മഡോണ വെട്ടിപ്പിടിക്കാത്ത ഉയരങ്ങള്‍ കുറവ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയാകുന്നത് മഡോണയുടെ പഴയകാല ചിത്രങ്ങളുടെ പേരിലാണ്. ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത കുറച്ച് ചിത്രങ്ങള്‍. ചിത്രങ്ങള്‍ എടുത്തത് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്നറിയുമ്പോഴാണ് അത്ഭുതം വര്‍ദ്ധിക്കുന്നത്. ഈ ചിത്രങ്ങളുടെ പ്രത്യേകത എന്നത് ഇവ മഡോണയുടെ നഗ്നത അനാവരണം ചെയ്യുന്നവയാണൈന്നതാണ്. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ ലേലത്തില്‍ വച്ചിരിക്കുകയാണ്.

മഡോണയ്ക്ക് 18 വയസ്സുള്ളപ്പോള്‍ ഫോട്ടോഗ്രാഫര്‍ സെസില്‍ ടെയിലര്‍ എടുത്തവയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണിവ. മഡോണയുടെ ആദ്യ ആല്‍ബത്തിനും അഞ്ച് വര്‍ഷം മുമ്പാണി ഇവ എടുക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രങ്ങളില്‍ മഡോണ കറുത്ത ടോപ്പും തലയിലൊരു കറുത്ത സ്‌കാര്‍ഫുമ മാത്രമാണ് ധരിച്ചിരിക്കുന്നത്. ആ പ്രായത്തിലെ ഗായിക ചങ്കൂറ്റത്തോടെ കാര്യങ്ങളെ നേരിട്ടിരുന്നു എന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചിത്രത്തില്‍ ഒരു പരിഹാസ രീതിയിലുള്ള മുഖഭാവത്തിലാണ് മഡോണ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ബാക്കിയുള്ള ചിത്രങ്ങലില്‍ താരം പൂര്‍ണ്ണ നഗ്നയായി തന്നെ അവതരിക്കുകയാണ്. 600 മുതല്‍ 900 വരെ പൗണ്ടാണ് ചിത്രങ്ങള്‍ക്ക് ലേലത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

Top