പൊതുവഴിയില്‍ മൂത്രമൊഴിച്ച് ബിജെപി മന്ത്രി; വൈറലായി വീഡിയോ

എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വഛ് ഭാരത് മിഷനെ കണക്കാക്കുമ്പോള്‍തന്നെ പൊതുവഴിയില്‍ മൂത്രമൊഴിച്ച് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ രാം ഷിന്‍ഡെ. യാത്രയ്ക്കിടയില്‍ റോഡ്സൈഡില്‍ മൂത്രമൊഴിയ്ക്കുന്ന ഷിന്‍ഡെയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സോളാപൂര്‍ ബാര്‍ഷി റോഡ്സൈഡില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ശനിയാഴ്ചയാണ് മഹാരാഷ്ട്രയിലെ ജലവിഭവശേഷി മന്ത്രിയായ ഷിന്‍ഡെ സൊളപൂരിലെ മാലെഗോണിലെ ജല സംരക്ഷണ പദ്ധതി നിരീക്ഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിയെ കളിയാക്കുകയാണ് ഷിന്‍‍ഡെ ചെയ്തതെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. സ്വഛ് ഭാരത് പദ്ധതിയുടെ പരാജയമാണ് ഇതെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പ്രതികരിച്ചു. അതേസമയം താന്‍ രോഗ ബാധിതനായതിനാലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നായിരുന്നു ഇതിനോടുള്ള മന്ത്രിയുടെ പ്രതികരണം. ജല്‍യുക്ത റിവര്‍ സ്കീമിന്‍റെ ഭാഗമായി തുടര്‍ച്ചയായി യത്ര ചെയ്യുകയാണ് താന്‍. ഉയര്‍ന്ന ചൂടിലും പൊടിയിലും തുടര്‍ച്ചയായി യാത്രചെയ്തത് തന്നെ രോഗിയാക്കി. ആ ദിവസം തനിയ്ക്ക് പനിയായിരുന്നു. ഒരു മൂത്രപ്പുര കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊതുവഴിയില്‍ മൂത്രമൊഴിക്കേണ്ടി വന്നതെന്നും ഷിന്‍ഡെ പറഞ്ഞു.

Top