മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി ശിവനസേന സഖ്യത്തിന് വന്‍ മുന്നേറ്റം; എന്‍സിപി സംഖ്യം അടിപതറി

മുംബൈ: മഹാരാഷ്ട്ര  തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി ശിവസേന സഖ്യത്തിന് മുന്നേറ്റം, എന്നാല്‍ കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എന്‍സിപി കക്ഷികള്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. . 147 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഫലം പുറത്തുവന്ന 108 എണ്ണത്തില്‍ ബിജെപി 40 എണ്ണം നേടി . സഖ്യകക്ഷിയായ ശിവസേന 18 എണ്ണവും കോണ്‍ഗ്രസ് 17 എണ്ണവും നേടി എന്‍ സി പി 10 കൗണ്‍സിലുകള്‍ സ്വന്തമാക്കിയപ്പോള്‍ മറ്റുള്ളവര്‍ 2820 വോട്ടെണ്ണത്തില്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടരുകയാണ്.

അതേ സമയം കഴിഞ്ഞ 50 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന സോളാപ്പൂരില്‍ ഇത്തവണ ബിജെപിയാണ് വിജയി. മുര്‍ഗഡ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ശിവസേനയും സ്വന്തമാക്കി. കുര്‍ദുവാഡിയില്‍ 17ല്‍ 9 സീറ്റുനേടി സ്വാഭിമാനി വികാസ് അഗാഡി മുന്നിലെത്തി. സിന്നാറില്‍ 28 സീറ്റില്‍ 17 ശിവസേനയും 10 ബിജെപിയും നേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

15,827 മത്സരാര്‍ത്ഥികളാണു തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. നാലു ഘട്ടങ്ങളിലായി 212 സിവിക് ഭരണകൂടങ്ങളിലേക്കാണു തെരഞ്ഞെടുപ്പു നടക്കുന്നത്. ആദ്യഘട്ടത്തില്‍ 147 മുനിസിപ്പല്‍ കൗണ്‍സിലുകളിലും 17 നഗരപഞ്ചായത്തുകളിലുമായി 65% വോട്ടര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്തിയിരുന്നു. ഡിസംബര്‍ 14, 18, ജനുവരി 08 തീയതികളിലാണ് രണ്ടുമുതല്‍ നാലുവരെ ഘട്ടം തെരഞ്ഞെടുപ്പു നടക്കുക. സാംഗ്ലി ജില്ലയിലെ ഷിരാല നഗര്‍ പഞ്ചായത്തില്‍ നോമിനേഷന്‍ നല്‍കിയ 27 മത്സരാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Top