മലയാള സിനിമാ മേഖലയില്‍ നിന്നും വീണ്ടും സ്ത്രീത്വത്തിന് എതിരായി അക്രമം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ്; മാനഭംഗത്തിന് ശ്രമിച്ചെന്ന് പരാതി നല്‍കി

മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ ഒഴിയുന്നില്ല. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഒരണ്ണം കൂടി. വികെ പ്രകാശിന്റെ ചിത്രീകരണം നടക്കുന്ന പ്രാണയുടെ ലൊക്കേഷനില്‍ വെച്ച്, പ്രൊഡക്ഷന്‍ ടീമിലുണ്ടായിരുന്ന ഗുണ്ടകള്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് തെന്നിന്ത്യന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയയുടെ പരാതി. തന്റെ മുറിയില്‍ നിന്ന് കാണാതായ വിലപ്പെട്ട സാധനങ്ങളെക്കുറിച്ച്, താമസസ്ഥലത്തിന്റെ ഉടമയോട് ചോദിച്ചപ്പോളാണ്, ചിത്രത്തിന്റെ ലോക്കല്‍ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ നിക്‌സണ്‍ അടക്കമുള്ളവരില്‍ നിന്ന് അതിക്രമം ഉണ്ടായതെന്ന് ജൂലി വെളിപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയടക്കമുള്ളവര്‍ക്കെതിരെയാണ് ജൂലി ജൂലിയന്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതിനല്‍കിയത്.

ഡേറ്റ് ഇല്ലാഞ്ഞിട്ടും, നായിക നടി നിത്യ മേനോന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പത്താം തിയതി കുമളിയിലെ പ്രാണയുടെ സെറ്റിലെത്തുന്നത്. രാത്രി കുമളിലെത്തിയ തനിക്ക് താമസിക്കാന്‍ ഒരു റൂമിന് വേണ്ടി കുറേയധികം കാത്തിരിക്കേണ്ടിവന്നു. അവസാനം സലീം വില്ലയില്‍ വൃത്തിഹീനമായ ഒരു മുറി തന്നു. രണ്ടാഴ്ചത്തേക്ക് അല്ലേ ഉള്ളുയെന്ന് കരുതി, പ്രൊഡക്ഷന്‍ ടീമിനോട് പറഞ്ഞു, ആ മുറിയില്‍ താമസിക്കുന്നതിന് കുഴപ്പമില്ല, പക്ഷെ നാളെതന്നെ, താനുള്ളപ്പോള്‍ വന്ന് റൂം ക്ലീന്‍ ചെയ്ത് തരണമെന്ന്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ മുറിയിലെത്തിയപ്പോഴും, മുറി തുറന്നിട്ടിരിക്കുന്നു, ഒരു ദിവസം തന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങളും പെര്‍ഫ്യൂംസും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടു. വിഷയം പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അറിയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനാഞ്ചാം തിയതി ഷൂട്ടിംങ് ആറ് മണിക്ക് കഴിഞ്ഞു. ആറേ കാലോടെ നിത്യമേനോനും പോയി. ഏഴരയായിട്ടും തനിക്ക് പോകാനുള്ള വാഹനം വന്നില്ല. വാഹനം വന്നപ്പോല്‍ നിത്യ മേനോന്റെ മറ്റ് സ്റ്റാഫുകളും വാഹനത്തില്‍ ഉണ്ട്. ഒപ്പം കണ്‍ട്രോളറുടെ അസിസ്റ്റന്റ് ഷിഞ്ചുവും വാഹനത്തില്‍ തനിക്കൊപ്പം കയറി. വാഹനം നീങ്ങിത്തുടങ്ങിയപ്പോള്‍ അവര്‍ ചോദിക്കുന്നത്, നിത്യമേനോന്‍ വിവാഹിതയാണോ എന്ന്. താമസസ്ഥലത്ത് എത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോള്‍, തന്റെ കാണാതായ സാധനങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ സലീം വില്ലയുടെ ഉടമയെ കാണണമെന്ന് ആവശ്യപ്പെട്ടു. പെട്ടന്ന് വെള്ള വസ്ത്രമണിഞ്ഞ് നിക്‌സണ്‍ എന്ന പ്രൊഡക്ഷന്‍ ലോക്കല്‍ കോര്‍ഡിനേറ്റര്‍ അവിടെയെത്തി.

അവര്‍ ചോദിച്ചു നിന്റെ പ്രോബ്‌ളം എന്താടീയെന്ന്, നിക്‌സണ്‍ ചോദിച്ചു. എനിക്ക് സംസാരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരോടാണെന്ന് പറഞ്ഞപ്പോള്‍, തേവിടിച്ചീയെന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു. എടീ—— മോളെ, നീയക്കെ എല്ലാവര്‍ക്കും കടന്ന് കൊടുത്തല്ലേ ഇവിടംവരെയും എത്തിയത്…? നിന്നെയൊക്കെ കൂടെക്കിടക്കാത്തത് ആരാടീ ഉള്ളതെന്ന്.. അത് കേട്ടതോടെ നിയന്ത്രണം കൈവിട്ടുപോയി. തിരിച്ചും പലതും പറയേണ്ടിവന്നു. എന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ അടുത്തേക്ക് വന്നപ്പോള്‍, നിത്യമേനോന്റെ മറ്റൊരു അസിസ്റ്റന്റ് പറഞ്ഞു, ഇവരൊക്കെ ഇവിടുത്തെ വലിയ ആളുകളാ മേഡം റൂമില്‍ പോയിക്കോ എന്ന്. അവര്‍ എന്നിട്ടും അവിടുന്ന് വെല്ലുവിളി തുടര്‍ന്നു. ഇറങ്ങി വാടിയെന്ന എന്നും പറഞ്ഞ്. അപ്പോഴേക്കും ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് മനസ്സിലായി കുമളിയില്‍ എനിക്ക് ആരുമില്ലെന്ന്, ഞാന്‍ ഒറ്റപ്പെട്ട് സ്ത്രീയാണെന്ന്.

പൊലീസിനെ വിളിക്കാന്‍ പറഞ്ഞ് ഞാന്‍ നിലവിളിച്ചിട്ടും, അവര്‍ പ്രോസ്റ്റിറ്റിയൂട്ടെന്നും, ഫക്കെന്നും പിന്നെ കേട്ടാല്‍ അറയ്ക്കുന്ന പലതും തന്നെ വിളിച്ചുകൊണ്ടിരുന്നു. അപ്പോ മറ്റ് സ്റ്റാഫുകള്‍ പറഞ്ഞു മേഡം റൂമിലേക്ക് പോകുയെന്ന്, ഞാന്‍ ചെയ്ത തെറ്റെന്താണ്, കാണാതായ സാധനങ്ങളെക്കുറിച്ച് ചോദിക്കാന്‍ ഉടമയെ വിളിക്കണമെന്ന് പറഞ്ഞതോ, അല്ലേല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ അസിസ്റ്റന്റിന് നിത്യമേനോന്റെ കൂടെ പടം എടുക്കണമെന്ന് പറഞ്ഞപ്പോള്‍, അവര്‍ പറ്റിലെന്ന് പറഞ്ഞത് അവരോട് വന്ന് പറഞ്ഞതോ, ജൂലി ചോദിച്ചു. പിന്നെ പൊലീസ് വന്നപ്പോള്‍ എന്നെ മുറിയിലാക്കി അവര്‍ പുറത്ത് നിന്ന് പൂട്ടി, പ്രൊഡക്ഷന്‍ സൈഡിലുള്ള തെലുങ്കാന സ്വദേശി ബാബു എന്ന ആളും മുറിയില്‍ കയറി. ഇവിടെ നടന്നത് ആരോടും പറയരുതെന്നും, പുറത്തറിഞ്ഞാല്‍ സിനിമയെ ബാധിക്കുമെന്നും, പൊലീസിനോട് ഒരു പ്രശ്‌നവും ഇല്ലെന്ന് പറഞ്ഞില്ലെങ്കില്‍ അവര്‍ കൊന്നുകളയുമെന്നും പറഞ്ഞു.

എന്റെ പേഴ്‌സണല്‍ പ്രോബ്‌ളത്തിന്റെ പേരില്‍ ബഹളം വെച്ചതാണെന്ന് പറഞ്ഞപ്പോള്‍ പൊലീസും മടങ്ങി. മുറിയില്‍ റേഞ്ച് ഇല്ലാത്തതുകൊണ്ട് ആരേയും വിളിക്കാന്‍ കൂടികഴിഞ്ഞില്ല, പുറത്തിറങ്ങിയപ്പോള്‍ നിത്യ വിളിച്ചു. എന്താണെന്ന് എനിക്കറിയില്ല ജൂലി, ഞാന്‍ ഉറങ്ങിക്കിടന്ന സ്ഥലത്ത് നിന്ന് എന്നെ ഇവര്‍ വിളിച്ചു, താന്‍ കൊച്ചിക്ക് തിരിച്ചുപോയ്‌ക്കോളു. അവിടെ വന്നിട്ട് കാര്യങ്ങള്‍ സംസാരിക്കാമെന്ന്. എന്നെ വിളിച്ചുവരുത്തിയ ആളുതന്നെ പറഞ്ഞു മിണ്ടാതെ പോയ്‌ക്കോളാന്‍ ഇതോടെ ഒറ്റപ്പെടല്‍ ശരിക്കും ഞാന്‍ അറിഞ്ഞു. ഒരു യൂണിയനിലും അംഗത്വം ഉള്ള ആളല്ല ഞാന്‍. എന്റെ നിസാഹായ അവസ്ഥയുടെ പുറത്ത് അത് കേട്ട് നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെ കഴിഞ്ഞ മൂന്ന് ദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, അവര്‍ ഫോണ്‍ എടുക്കുന്നില്ല.

സ്ത്രീയ്‌ക്കൊപ്പം എന്ന് പറയുമ്പോളും മലയാള സിനിമയില്‍, സ്ത്രീകള്‍ക്ക് ഒരു സുരക്ഷിതത്വവും ഇല്ല. അവിടെ നടന്നതെല്ലാം കണ്ട് നിന്നവരോടാണ് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങളുടെ അമ്മയ്‌ക്കോ, പെങ്ങള്‍ക്കോ, ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ നിങ്ങള്‍ ഇതുപോലെ നോക്കിനില്‍ക്കുകമാത്രമേ ചെയ്യുകയുള്ളോ..? ജൂലി പൊട്ടിത്തെറിച്ചു. രാത്രിതന്നെ ഇവളെ തട്ടിയേക്ക് എന്ന് മുറിക്ക് പുറത്ത് നിന്ന് നിക്‌സണും സലീം വില്ലയുടെ ഉടമയും ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. കുമിളിക്ക് പുറത്ത് ഇവള്‍ പോകരുതെന്നും അവര്‍ പറഞ്ഞ്‌കൊണ്ടിരുന്നു. പിന്നീട് അവിടുന്ന് രാവിലെയാണ് എന്റെ സ്റ്റാഫിന്റെ ഇടപെടല്‍ കൊണ്ട് പോന്നത്. കൊച്ചിയിലെത്തി, ദിവസങ്ങളെടുത്തു, മനസ്സ് ഒന്ന് ശാന്തമാകാന്‍. പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ഒരാളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് മുക്തയാകാന്‍ ദിവസങ്ങള്‍ വേണ്ടി വന്നു.
ഇപ്പോ അവര്‍ പറയുന്നത് ഞാന്‍ മദ്യപിച്ച് ബഹളം വെച്ചിട്ടാണ് പൂട്ടിയിട്ടതെന്നാണ്. എന്നാല്‍ എന്ത്‌കൊണ്ട് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല, ഞാന്‍ 11 വര്‍ഷം വര്‍ക്ക് ചെയ്ത എത്ര സെറ്റുകളില്‍ ഇത്തരത്തില്‍ ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് നോക്കു. സിനിമയില്‍ നാടകം കളിച്ചാല്‍ മതി, സിനിമയ്ക്ക് പുറത്ത് മേലാല്‍ നാടകം കളിക്കേണ്ടെന്നും അവര്‍ സംവിധായകന്‍ വികെ പ്രകാശ് അടക്കമുള്ളവര്‍ക്ക് താക്കീത് ചെയ്തു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിന്റെ ഭാഗമായാണ് മേക്കപ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ കുമിളിയിലെത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മര്‍സലില്‍ ഉള്‍പ്പെടെ നായികയുടെ മേക്കപ്പ് ആര്‍ടിസ്റ്റായിരുന്നു ജൂലി. മലയാളം, തമിഴ്, കന്നട സിനിമകളിലെ മുന്‍ നിര താരങ്ങള്‍ക്ക് വര്‍ഷങ്ങളായി മേക്കപ്പിടുന്നു. ഗുണ്ടാ സാന്നിധ്യം മലയാള സിനിമയില്‍ ഉണ്ട് എന്നതിന്റെ തെളിവാണിതെന്നും ജൂലി പറഞ്ഞു. 11 വര്‍ഷത്തോളമായി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുവരുകയാണ് ഇവര്‍. സംഭവത്തില്‍ മധ്യമേഖല ഐജിക്ക് പരാതി നല്‍കി. എറണാകുളം സ്വദേശിയാണ് ജൂലി ജൂലിയ. എന്നാല്‍ ജൂലിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് സംവിധായകന്‍ വികെ പ്രകാശ് പ്രതികരിച്ചു.

Top