വൃദ്ധജനങ്ങളെ യുവതികളാക്കി മാറ്റുന്ന കലാകാരന്‍; മാറ്റങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും

 

അസര്‍ബൈജാന്‍ : ‘മെയ്ക്കപ്പിനുമില്ലെടാ ഒരു പരിധി’ എന്ന സിനിമാ ഡയലോഗൊക്കെ  പഴങ്കഥയാവുന്ന കാലമാണിത്. അതിശയിപ്പിക്കുന്ന തരത്തില്‍ വ്യക്തികളെ രൂപമാറ്റം നടത്താന്‍ കഴിവുള്ള മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ വിലസുന്ന കാലഘട്ടമാണിത്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് അസര്‍ബൈജാന്‍ സ്വദേശിയായ അനാര്‍ അഗാക്കിഷേവ് എന്ന 32 വയസ്സുകാരന്‍. മറ്റുള്ള മെയ്ക്കപ്പ് കലാകരന്‍മാരില്‍ നിന്നും വ്യത്യസ്ഥമായി വൃദ്ധയായ സ്ത്രീകളെ അതിശയിപ്പിക്കും വിധം മുഖത്തെ ചുളിവുകളൊക്കെ മാറ്റി യുവതിമാരാക്കി മാറ്റുന്നതിലാണ് അനാര്‍ ആനന്ദം കണ്ടെത്തുന്നത്. ചുക്കി ചുളിഞ്ഞ മുഖവുമായിട്ട് തന്റെയടുത്ത് വരുന്ന വൃദ്ധകളെ സുന്ദരിമാരായ യുവതികളാക്കിയാണ് അനാര്‍ അഗാഷിക്കേവ് മടക്കി അയക്കാറുള്ളത്. ഇദ്ദേഹത്തിന്റെ മെയ്ക്കപ്പ് രംഗത്തുള്ള ഈ വൈഭവത്തിന് നിരവധി അഭിനന്ദന സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം അനാറിനെ തേടിയെത്തുന്നത്.

Latest
Widgets Magazine