ശബരിമല ബ്രാഹമണര്‍ പിടിച്ചെടുത്തത്; തിരികെ വേണമെന്ന് മലയരയ വിഭാഗം; അവകാശവാദം സുപ്രീം കോടതിയിലേക്ക്

ശബരിമല സ്ത്രീ പ്രവേശന വിധി ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ പല കാര്യങ്ങളും ഇപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഉയരുകയാണ്. പ്രധാനമായും ശബരിമലയുടെ ഉടമസ്ഥതയെ സംബന്ധിച്ച ചര്‍ച്ചയാണ് ഉണ്ടാകുന്നത്.

ശബരിമല ക്ഷേത്രം മലയരയ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വാദം ശക്തിപ്പെടുകയാണ്. ക്ഷേത്രം തന്ത്രികുടുംബം ഉള്‍പ്പെടുന്ന ബ്രാഹ്മണര്‍ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങള്‍ക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി കെ സജീവ് ആണ് ഇക്കാര്യം വെളിപ്പെടുത്തയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല ക്ഷേത്രം ബ്രാഹ്മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണര്‍ തട്ടിയെുത്തതാണെന്നും ഒരു ചാനലിലെ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞിരുന്നു. 1902ല്‍ തന്ത്രി കുടുംബം ആരാധനയില്‍ അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് ഇപ്പോള്‍ ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതെതെന്നും പി.കെ സജീവ് പറഞ്ഞു.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നു. 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയില്‍ അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. തേനഭിഷേകം നിര്‍ത്തിച്ചു. മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നു. അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിക്കുകയായിരുന്നു- പി കെ സജീവ് പറയുന്നു.

മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും ചരിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലയ്ക്കല്‍ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേതായിരുന്നെന്ന് പി.കെ സജീവ് പറഞ്ഞു.

മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് ശബരിമലയിലെ 18 പടികള്‍ സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയില്‍ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തില്‍ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മലയരയരുടെ ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുടെ യഥാര്‍ത്ഥ ഉടമകള്‍ മലയരയ വിഭാഗമാണെങ്കില്‍ ക്ഷേത്ര ഭരണവും ആചാരം ചെയ്യാനുള്ള അവകാശവും അവര്‍ക്കായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പ്രതിനിധികളും സമ്മതിച്ചിട്ടുണ്ട്. ചരിത്രപരമായ പല തെളിവുകളും അവശേഷിക്കുന്ന ശബരിമലയിലെ പല ചരിത്ര ശേഷിപ്പുകളും നശിപ്പിക്കപ്പെടുകയോ മറക്കപ്പെടുകയോ ചെയ്‌തെന്നാണ് വാദം. എന്നാല്‍ ചില ചരിത്ര രേഖകള്‍ മലയരയരുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തിയിട്ടുമുണ്ട്.

Top