മലപ്പുറത്തുനിന്ന് യമനിലേക്ക് കടന്ന എന്‍ജിനീയര്‍ ഐഎസില്‍ ചേര്‍ന്നു; ഇസ്ലാം മതം സ്വീകരിച്ച് പേരും മാറ്റി; രണ്ടുവര്‍ഷമായി വിവരമില്ലെന്ന് ബന്ധുക്കള്‍

Isis

മലപ്പുറം: കാസര്‍ഗോഡ്, പാലക്കാട് എന്നീ സ്ഥലങ്ങളില്‍നിന്നും യുവാക്കളെ കാണാതായെന്ന റിപ്പോര്‍ട്ട് വന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പല മിസിംഗ് കേസുകളും പുറത്തുവരുന്നത്. മലപ്പുറത്തുനിന്ന് പോയ എന്‍ജിനീയര്‍ ഐഎസില്‍ ചേര്‍ന്നതായാണ് വിവരം.

ബന്ധുക്കള്‍ തന്നെയാണ് ഈ സംശയം പ്രകടിപ്പിച്ചത്. സംശയത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അങ്ങാടിപ്പുറം സ്വദേശിയായ എന്‍ജിനീയറിംഗ് ബിരുദധാരിയാണ് യമനിലേക്ക് കടന്നത്. എന്നാല്‍, രണ്ടുവര്‍ഷമായി യുവാവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നു ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 മെയ് 10 നാണ് 25 കാരനായ അങ്ങാടിപ്പുറം സ്വദേശിയെ കാണാതായത്. ഒന്നരവര്‍ഷത്തിനു ശേഷം തിരിച്ചെത്തി ഇസ്ലാം മതം സ്വീകരിച്ചെന്നും അബ്ദുള്ളയെന്ന പേര് സ്വീകരിച്ചെന്നും ബന്ധുക്കളെ അറിയിച്ചിരുന്നു. തിരിച്ചുപോയി യമനില്‍ മതപഠനം നടത്തുകയാണെന്നു വീട്ടിലേക്ക് കത്തയച്ചു. ഈ കത്താണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടാക്കുന്നത്. പിതാവ് മലപ്പുറം എസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

വീട്ടുകാരോട് ഇസ്ലാം മതത്തിലേക്ക് കടന്നുവരണമെന്ന് ആവശ്യപ്പെടുന്ന കത്തിലെ പല ഭാഗങ്ങളും അറബിയിലാണ്. പട്ടിക്കാട് സ്വദേശിയായ ഫിറോസാണ് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചത്. യമനിലെ ദമ്മാജ് സലഫിയില്‍ ചേര്‍ന്നെന്നും ഇയാള്‍ പിതാവിനോട് പറഞ്ഞിരുന്നു. ഐഎസ് വലയില്‍ മലയാളി യുവാക്കള്‍ വ്യാപകമായി ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ ആശങ്കയോടെ കഴിയുകയാണ് ഈ കുടുംബം

Top