സൗദിയില്‍ മലയാളി ദമ്പതികള്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍; മരണപ്പെട്ടവര്‍ കോഴിക്കോട് നാദാപുരം സ്വദേശികളാണ്

റിയാദ്: മലയാളി ദമ്പതികള്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍. സൗദി അറേബ്യയിലെ മരുഭൂമിയിലാണ് ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് നാദാപുരം സ്വദേശികളായ കുഞ്ഞബ്ദുള്ള, ഭാര്യ റിസ്‌വാന എന്നിവരുടെ മൃതദേഹങ്ങളാണ് അല്‍ഹസയിലെ അയൂണില്‍ നിന്നും കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലി നോക്കുന്ന കുഞ്ഞബ്ദുള്ള ഭാര്യയുമൊത്ത് ദമാമിലേക്ക് പോകുന്നെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. രണ്ട് ദിവസമായിട്ടും ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ദമ്പതികള്‍ മരിച്ചതായി തിങ്കളാഴ്ച വൈകുന്നേരത്തോടെ പൊലീസ് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top