നാഗ്പൂരിലെ മലയാളി യുവാവിന്റെ മരണം കൊലപാതകം;ഭാര്യ അറസ്റ്റില്‍.കൊന്നത് കഴുത്ത് ഞെരിച്ച്

നാഗ്പൂര്‍ :പാലക്കാട്: നാഗ്പൂരില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍.പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്. ഏപ്രില്‍ 29നാണ് കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍ നായരെ നാഗ്പൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂര്‍ ഗീതാലയത്തില്‍ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് നിതിന്റെ മരണത്തില്‍ സ്വാതിയുടെ പങ്ക് പുറത്തായത്.
മറ്റൊരു ബന്ധത്തില്‍ വിവാഹ മോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികില്‍സയ്ക്കുവേണ്ടിയാണ് നിതിന്‍ നാഗ്പൂരില്‍ വാടക വീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. നാഗ്പൂരിലെ ബജാജ് നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഭര്‍ത്താവുമൊത്തുള്ള നമിതയുടെ ചൂടന്‍ ചിത്രങ്ങള്‍ വൈറലാകുന്നു; വിവാഹത്തോടെ പുലിമുരുകനിലെ ചേച്ചി അടിപൊളിയായെന്ന് ആരാധകർ ഭര്‍ത്താവുമായി പിണങ്ങി ഭാര്യ പൊലീസില്‍ പരാതി നല്‍കി; സ്റ്റേഷനിലെ ഭര്‍ത്താവിന്റെ സ്‌നേഹ പ്രകടനത്തില്‍ എല്ലാം അലിഞ്ഞു യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി!.. 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി.പ്രതി കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ.ഞെട്ടലോടെ പ്രവാസി നേഴ്‌സുമാർ നടി സോഫിയ വീണ്ടും ഞെട്ടിച്ചു കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ഗ്ലാമര്‍ രംഗത്തെത്തി..ഭര്‍ത്താവുമൊത്തുള്ള ഹോട്ട് വീഡിയോ ചിത്രങ്ങള്‍ പുറത്തുവിട്ടു.. അഞ്ച് ഭര്‍ത്താക്കന്‍മാര്‍ ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടുന്നു
Latest
Widgets Magazine