കുവൈറ്റില്‍ മലയാളി നഴ്‌സുമാരെ കൂട്ടത്തോട്ടെ പിരിച്ചുവിടുന്നു; പ്രവാസിലോകത്തെങ്ങും ആശങ്ക

കുവൈറ്റ്: മലയാളി നഴ്‌സുമാരെ അപ്രതീക്ഷിതമായി കൂട്ടത്തോടെ പിരിച്ചുവിടുന്നതില്‍ ആശങ്ക. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലി ചെയ്തിരുന്ന നഴ്‌സുമാരെ കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയായിരുന്നു.

കുവൈറ്റില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ kRH എന്ന കമ്പനിയുടെ കീഴില്‍ കഴിഞ്ഞ 5 വര്‍ഷമായി ജോലി ചെയ്തു വന്നിരുന്ന മലയാളി നഴ്‌സുമാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഹോസ്റ്റലില്‍ കഴിയുന്ന നഴ്‌സുമാരോട് എത്രയും പെട്ടെന്ന് നാട്ടിലേക്ക് കയറിപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.3 ദിവ സം മുന്‍പ് വരെ ഡ്യൂട്ടി ക്കു പോയിരുന്ന ഇവരെ,പെട്ടെന്ന് ടെര്‍മിനേറ്റ് ചെയ്യുകയാണ് ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമൂലം കുവൈറ്റില്‍ നാട്ടിലും വന്‍ തുകബാങ്ക് ലോണ്‍ എടുത്തിട്ടും കൂടി ഉള്ള ഇവര്‍ ആത്മത്യയുടെ വക്കിലാണ്. 3 വര്‍ഷം എക്സ്സ്പീരിയന്‍സ് ഉള്ളവര്‍ കമ്പനി റിലീസ് കൊടുക്കണം എന്നാണ് കുവൈറ്റ് ലേബര്‍ നിയമം. എന്നാല്‍ റിലീസ് തരില്ല എന്നാണ് കമ്പനി യുടെ പിടിവാശി. റിലീസ് കിട്ടിയാല്‍ ഗവണ്മെന്റ് ഹോസ്പിറ്റലിലോ പ്രൈവറ് ഹോസ്പിറ്റലിലോ ജോലിക്ക് കയറാന്‍ സാധിക്കും.

അടിയന്തിരമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപ്പെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. ഇരുപത് ലക്ഷത്തിനുമേലെ നല്‍കിയാണ് നഴ്‌സുമാര്‍ പലരും ഇടനിലക്കാര്‍ വഴി ഇവിടെ ജോലിക്കായി എത്തിയത്. മിക്കവരുടെയും കുട്ടികള്‍ ഇവിടുത്തെ സ്‌കൂളുകളില്‍ പഠിക്കുകയാണ് .ഫൈനല്‍ എക്‌സാം അടുത്ത സമയം ആണ്. തിരിച്ചു നാട്ടില്‍ വന്നാല്‍ പുതുക്കിയ നിയമങ്ങള്‍ അനുസരിച്ചു തിരിച്ചു പോക്ക് അസാധ്യം മാണെന്ന് ഇവര്‍ പറയുന്നു.

Top