ദുബായ് ലോട്ടറി: ഒന്നാം സമ്മാനം 28 കോടി രൂപ മലയാളിക്ക്; 11 വര്‍ഷമായി ഗള്‍ഫില്‍ അധ്വാനിക്കുന്ന പുരുഷോത്തമന് ഭാഗ്യദേവതയുടെ കടാക്ഷം

ആറ്റിങ്ങല്‍: ദുബായ് ലോട്ടറി മലയാളികള്‍ക്ക്. ദുബായ് ബിഗ് ലോട്ടറി ഒന്നാം സമ്മാനമായ 15 മില്യന്‍ ദിര്‍ഹത്തിന്റെ (28 കോടി രൂപ) മഹാഭാഗ്യമാണ് മലയാളിയെതേടിയെത്തിയത്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി ശരത് പുരുഷോത്തമനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

മുപ്പത്തിനാലുകാരനായ ശരത് പതിനൊന്നു വര്‍ഷമായി ദുബായില്‍ ജുബിലാലി ഫ്രീ സോണിലെ നാഫ്‌കേ കമ്പനിയില്‍ ടെക്‌നീഷ്യന്‍ ആണ്. ഗ്രാമത്തുംമുക്ക് കണ്ണറമൂല വീട്ടില്‍ പരേതനായ പുരുഷോത്തമന്റെയും ഗീതയുടെയും മകനായ ശരത്തിന് നാട്ടിലായാലും ദുബായില്‍ ആയാലും ലോട്ടറി ഹരമാണ്. എല്ലാ മാസവും ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കും. നാട്ടില്‍ നേരത്തേ ഓണം,? വിഷു ലോട്ടറികളില്‍ 5000 രൂപ വീതം അടിച്ചു. അതിലും വലിയ തുകയൊന്നും കിട്ടിയിട്ടില്ലെങ്കിലും ശരത് പരീക്ഷണം തുടര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ നൂലുകെട്ടിന് ശരത് നാട്ടിലെത്തി മടങ്ങിയിട്ട് ആറു മാസം ആയതേയുള്ളൂ. ഗള്‍ഫില്‍ ഓണ്‍ലൈന്‍ വഴിയാണ് ലോട്ടറിയെടുപ്പ്. ടിക്കറ്റൊന്നിന് 500 ദിര്‍ഹം. കഴിഞ്ഞ മാസം അങ്ങനെ മൂന്നു ലോട്ടറി എടുത്തു. അതിലൊന്നാണ് ഇപ്പോള്‍ ബമ്പറടിച്ചത്. 2017 മാര്‍ച്ചിലായിരുന്നു വിവാഹം. ഭാര്യ കാര്‍ത്തിക. സഹോദരങ്ങളായ ശ്യാമും ശരണും അബുദാബിയിലാണ്.

Top