ഒടുവില്‍ മമ്മൂട്ടിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാകുന്നു; മെഗാസ്റ്റാര്‍ സംവിധായകനാകുന്നു

കൊച്ചി:സിനിമ സംവിധാനം ചെയ്യുക എന്നത് മെഗാസ്റ്റാറിന്റെ എന്നത്തെയും ആഗ്രഹമായിരുന്നു. ഇപ്പോഴിതാ ആ സ്വപ്‌നം സഫലമാകുന്നു. പൃഥ്വിരാജിന് പിന്നാലെ മമ്മൂട്ടി സംവിധാന രംഗത്തേക്ക്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. പല പ്രാവശ്യം ഇക്കാര്യം മമ്മൂട്ടി തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ അതിനുള്ള സാഹചര്യം ഒത്തുവരാത്തതായിരുന്നു കാരണം.

ഇപ്പോള്‍ തന്റെ ഏറ്റവും വലിയ ആഗ്രഹമായ സംവിധാന സംരഭത്തിലുള്ള തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങും. അടുത്ത ഡിസംബറിലായിരിക്കും സിനിമ ചെയ്യുന്നതാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. അതിനിടെയാണ് മമ്മൂട്ടി സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Top