പാര്‍വ്വതിക്ക് പിന്തുണയുമായി മമ്മൂട്ടി; ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം

കൊച്ചി: ചലച്ചിത്ര ലോകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ‘കസബ’ വിവാദത്തെക്കുറിച്ച് മമ്മൂട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യവും- മമ്മൂട്ടി പറഞ്ഞു. എനിക്ക് വേണ്ടി പ്രതികരിക്കാന്‍ ഇന്നേവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മമ്മൂട്ടി. കസബയെക്കുറിച്ച് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായതിനു മമ്മൂട്ടിയുടെ ആദ്യപ്രതികരണം ആണ് പുറത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടി പറഞ്ഞത്: ‘പാര്‍വതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാല്‍ പല കാര്യങ്ങളും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിഷയത്തില്‍ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമുക്കു വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം’.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് പാര്‍വതിയുടെ പരാമര്‍ശമുണ്ടായത്. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിമര്‍ശനം താരത്തിന് എതിരാണെന്ന തരത്തില്‍ ആരാധകര്‍ വ്യാഖ്യാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പാര്‍വതിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തു. ആക്ഷേപങ്ങള്‍ പരിധി വിട്ടതോടെ പാര്‍വതി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Top