‘എന്താ ജോൺസാ കള്ളില്ലേ ?’ ബിജിബാലിന്റെ ഇൗണത്തിൽ മമ്മൂട്ടിയുടെ തകർപ്പൻ‌ പാട്ട്

കൊച്ചി: സിനിമ ലോകത്ത് മോഹൻലാൽ പേരെടുത്ത പാട്ടുകാരനാണ് . ഇതാ ഇപ്പോൾ ഏറെ നാളുകള്‍ക്ക് ശേഷം പാട്ടുപാടി മമ്മൂട്ടിയും. എന്താ ജോണ്‍സാ കള്ളില്ലേ എന്ന് തുടങ്ങുന്ന പാട്ടാണ് അങ്കിള്‍ എന്ന പുതിയ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി ആലപിച്ചിരിക്കുന്നത്. പരമ്പരാഗതമായി നിലനില്‍ക്കുന്നൊരു പാട്ട് ബിജിബാലാണ് മമ്മൂട്ടിയെക്കൊണ്ട് പാടിച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അങ്കിളിലെ അദ്ദേഹം തന്നെ ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബിജിബാൽ ഇൗണം കൊടുത്തിരിക്കുന്ന പാട്ട് അതീവരസകരവും മനോഹരവുമായാണ് മമ്മൂട്ടി ആലപിക്കുന്നത്.വായ്മൊഴിയായി പകർന്നു വന്ന ഇൗ നാടൻ പാട്ടിന് അൽപം മാറ്റങ്ങളൊക്കെ വരുത്തിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ ഇൗ ഗാനവുമുണ്ടാകും. മെയ്ക്കിങ് വിഡിയോയിൽ ഒരു പാട്ടു പാടുന്ന പിരിമുറക്കങ്ങളൊന്നുമില്ലാതെ അനായാസമായി മമ്മൂട്ടി ഗാനം ആലപിക്കുന്നത് കാണാം. സംഗീതസംവിധായകനായ ബിജിബാലിനും ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് ദാമോദറിനും ഒപ്പമാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നത്. അങ്കിളിന്റെ തിരക്കഥ രചിച്ച ജോയ് മാത്യുവും നടൻ സിദ്ദിഖും മമ്മൂട്ടിക്കൊപ്പമുണ്ട്.

ഇവരോടൊക്കെ രസകരമായി ഇടപെട്ട് തമാശരൂപേണയുള്ള ആംഗ്യങ്ങൾ കാണിച്ചാണ് മെഗാസ്റ്റാർ പാട്ടു പാടുന്നത്. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്ന വരികളും അതിനിണങ്ങുന്ന സംഗീതവും വരും ദിവസങ്ങളിൽ മലയാളികൾ ഏറ്റെടുക്കമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരത്തിലൊരു നാടൻ പാട്ട് അടുത്തെങ്ങും ഇറങ്ങിയിട്ടില്ലെന്നതു കൂടി കണക്കിലെടുത്താൽ പാട്ട് വൻ ജനപ്രീതി നേടുമെന്നു വേണം കരുതാൻ.

 

ഇങ്ങനെ തള്ളാവോ നിങ്ങളൊരു നടനല്ലേ..കുട്ടനാടന്‍ ബ്ലോഗിനെ അഭിനന്ദിച്ച് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് കിട്ടിയ കമന്റുകള്‍ വൈറല്‍ സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ പറയാന്‍ മമ്മൂട്ടി എത്തുന്നു; ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്‍ ദുരിതബാധിതരെ കാണാന്‍ മമ്മൂട്ടി എത്തി; എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നിങ്ങള്‍ ചെയ്യുന്നത് വലിയ ത്യാഗമാണെന്നും മെഗാസ്റ്റാര്‍ ഒരു വാക്കു കൊണ്ടു പോലും സ്ത്രീകളെ അപമാനിക്കാത്ത വ്യക്തിയാണ് വാപ്പച്ചി, സിനിമ കണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്: പാര്‍വ്വതിക്ക് ദുല്‍ഖറിന്റെ മറുപടി മമ്മൂട്ടിയെ ബലാത്സംഗം ചെയ്യാന്‍ കൊതിച്ച സംവിധായകന് കിട്ടിയത് എട്ടിന്റെ പണി; ചലച്ചിത്ര ലോകത്ത് വീണ്ടും വിവാദപ്പെരുമഴ 
Latest
Widgets Magazine