കേക്ക് വേണോയെന്ന് മമ്മൂട്ടി; വേണമെന്ന് ആരാധകര്‍; ദുല്‍ഖര്‍ വിതരണം ചെയ്തു

മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരുകയാണ് സൈബര്‍ ലോകവും മലയാളികളും. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വിഡിയോയാണ് വൈറലാകുന്നത്.കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്.

ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍. വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു. പിന്നീട് അല്‍പസമയത്തിന് ശേഷം കൂടി നിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. പിന്നീട് ദുല്‍ഖര്‍ ആരാധകര്‍ക്കായി കേക്ക് വിതരണം ചെയ്തു. ഈ സ്‌നേഹ വിഡിയോ ആരാധകര്‍ സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തില്‍ മറ്റുള്ളവരും പങ്കുവയ്ക്കുകയാണ്.

 

മമ്മൂട്ടിയെക്കുറിച്ച് പലര്‍ക്കും അറിവില്ലാത്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ബിഷപ്പ് രാഷ്ട്രീയപ്രവേശനം ഉണ്ടാകുമോ? മമ്മൂട്ടിയുടെ മറുപടി ജയസൂര്യ വന്നില്ലായിരുന്നോ?; മമ്മൂട്ടിയുടെ ചോദ്യം കേട്ട് സദസ്സില്‍ നിന്ന് കൈ ഉയര്‍ത്തി കാണിച്ച് ജയസൂര്യ; ഞാന്‍ വിചാരിച്ചു ഏതെങ്കിലും പെണ്‍കുട്ടികളുടെ കൂടെ ഇരിക്കുന്നുണ്ടാകുമെന്ന്; മമ്മൂട്ടിയുടെ നൈസായിട്ടുള്ള ട്രോളിന് നിറഞ്ഞ കൈയ്യടി ലാലിന്റെ തമാശ അതിരുകടന്നു: പരിഹസിച്ച ലാലിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി, സിനിമയുടെ ചിത്രീകരണം മുടങ്ങി കമലും മമ്മൂട്ടിയും ഒന്നിച്ച് പട നയിക്കും…സൗത്ത് ഇന്ത്യ തൂത്തുവാരാൻ സി.പി.എം തന്ത്രം !
Latest