ജയസൂര്യ വന്നില്ലായിരുന്നോ?; മമ്മൂട്ടിയുടെ ചോദ്യം കേട്ട് സദസ്സില്‍ നിന്ന് കൈ ഉയര്‍ത്തി കാണിച്ച് ജയസൂര്യ; ഞാന്‍ വിചാരിച്ചു ഏതെങ്കിലും പെണ്‍കുട്ടികളുടെ കൂടെ ഇരിക്കുന്നുണ്ടാകുമെന്ന്; മമ്മൂട്ടിയുടെ നൈസായിട്ടുള്ള ട്രോളിന് നിറഞ്ഞ കൈയ്യടി

മലയാളികളുടെ ആവേശമായ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരികയാണ്. മിഥുന്‍ മാനുവല്‍ തോമസ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകന്‍. മമ്മൂട്ടിയെ അല്ലാതെ മറ്റൊരു കുഞ്ഞച്ചനെ മലയാളികള്‍ക്ക് ചിന്തിക്കാനാകില്ല. ആട് 2 വിന്റെ നൂറാം ദിന ആഘോഷ പരിപാടികള്‍ക്കിടെയാണ് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത്. അനൌണ്‍സ്‌മെന്റ് കേട്ടതും എക്‌സൈറ്റഡ് ആണ് ആരാധകര്‍. വിജയ് ബാബു, ജയസൂര്യ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. സ്റ്റേജിലെത്തിയ മമ്മൂട്ടി കുഞ്ഞച്ചന്‍ ഒരു വലിയ ഉത്തരവാദിത്വം ആണെന്ന് വ്യക്തമാക്കി. കുഞ്ഞച്ചനെ കുറിച്ചുള്ള പ്രസംഗത്തിനിടയില്‍ ജയസൂര്യയെ മമ്മൂട്ടി നൈസായി ട്രോളുകയും ചെയ്തു. ജയസൂര്യ വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ സദസ്സിലിരുന്ന് ജയസൂര്യ കൈപൊക്കി കാണിച്ചു. അപ്പോള്‍ മമ്മൂട്ടി ചോദിച്ചത് ആണ്‍വേഷത്തില്‍ തന്നെ അല്ലേ എന്നാണ്. ഞാന്‍ കരുതി പെണ്‍വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരിക്കുമെന്ന്. ഇത് സദസ്സില്‍ വലിയ ചിരി ഉയര്‍ത്തുകയും ചെയ്തു.

കേക്ക് വേണോയെന്ന് മമ്മൂട്ടി; വേണമെന്ന് ആരാധകര്‍; ദുല്‍ഖര്‍ വിതരണം ചെയ്തു ലാലിന്റെ തമാശ അതിരുകടന്നു: പരിഹസിച്ച ലാലിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി, സിനിമയുടെ ചിത്രീകരണം മുടങ്ങി കമലും മമ്മൂട്ടിയും ഒന്നിച്ച് പട നയിക്കും…സൗത്ത് ഇന്ത്യ തൂത്തുവാരാൻ സി.പി.എം തന്ത്രം ! പാവപ്പെട്ടവനും പണക്കാരനും രണ്ടു ചികിത്സ കൊടുക്കരുത്…ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടും .മെഗാസ്റ്റാർ മമ്മൂക്ക നടത്തിയ ഏറ്റവും മികച്ച പ്രസംഗം പാവപ്പെട്ടവനും പണക്കാരനും രണ്ടു ചികിത്സ കൊടുക്കരുത്-മമ്മൂട്ടി.ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടുമാണ്.മെഗാസ്റ്റാർ മമ്മൂക്ക നടത്തിയ ഏറ്റവും മികച്ച പ്രസംഗം
Latest
Widgets Magazine