പച്ച കുത്തി കടലിൽ നീന്തിയ യുവാവ് മരിച്ചു; ജീവനെടുത്തത് കടൽ ബാക്ടീരിയ

കാലിൽ പച്ചകുത്തിയതിനു പിന്നാലെ കടലിൽ നീന്തിയ യുവാവ് അണുബാധയെ തുടർന്നു മരിച്ചു. കടൽ ജലത്തിൽ ജീവിക്കുന്ന വിബ്രിയോ വുൾനിക്കസ് എന്ന ബാക്ടീരിയ ബാധിച്ചാണു മരിച്ചത്. മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയയാണിത്.

പച്ചകുത്തിയശേഷം ഉടൻ നീന്താൻ പോകരുത് എന്ന ഉപദേശം കണക്കിലെടുക്കാതെ അഞ്ചുദിവസം കഴിഞ്ഞയുടൻ മെക്സിക്കോ ഉൾക്കടലിൽ യുവാവ് നീന്താനിറങ്ങി. മാംസം തിന്നുന്ന ബാക്ടീരിയയുടെ ആക്രമണം കടുത്തതോടെ പച്ചകുത്തിയ ഭാഗത്തു ചർമത്തിന്റെ നിറം മാറി.

ചികിത്സയിലൂടെ യുവാവിന്റെ നില മെച്ചപ്പെട്ടുവെങ്കിലും രണ്ടു മാസത്തിനുശേഷം കരളും വൃക്കയും കരാറിലായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

Latest
Widgets Magazine