വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കുളിക്കുന്ന ഭാര്യയെ ഭര്‍ത്താവ് ഡിവോഴ്‌സ് ചെയ്തു; വിചിത്രമായ കാരണങ്ങള്‍ വേറെയും  

തായ്‌പേയ്: ഇന്നത്തെ കാലത്ത് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ കോടതിയെ സമീപിക്കാറുണ്ട്. ഇതില്‍ മിക്കതും വിചിത്ര കാരണങ്ങളുമാവാറുണ്ട്. ഇത്തരത്തില്‍ ഒരു വിവാഹമോചനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.  തായ്‌വാന്‍ സ്വദേശി, ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത് വൃത്തിയില്ലായ്മ കാരണം. ഭാര്യയ്ക്ക് വൃത്തിയില്ലെന്നുള്ളതാണ് ഭര്‍ത്താവിന്റെ ആരോപണം. പതിവായി പല്ലുതേക്കുകയോ തലമുടി കഴുകുകയോ ഇവര്‍ ചെയ്യാറില്ലെന്ന് ഇദ്ദേഹം പറയുന്നു.  മുന്‍പൊക്കെ ഇത്ര മോശമായിരുന്നില്ല കാര്യങ്ങളെന്നും ഇയാള്‍ പറയുന്നുണ്ട്. വിവാഹത്തിന് മുന്‍പ് ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കുന്ന ഭാര്യ ഇപ്പോള്‍ ഇത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കി.  വര്‍ഷത്തിലൊരിക്കലാണ് കുളിക്കുന്നതെങ്കിലും ഇതിനായി ആറ് മണിക്കൂര്‍ ചെലവഴിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞു. അതേസമയം താന്‍ ജോലിക്ക് പോകുന്നതും ഭാര്യയ്ക്ക് ഇഷ്ടമല്ല. ജോലി ഉപേക്ഷിച്ച് കുറച്ചു നാള്‍ ഭാര്യയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചു.  ജീവിതച്ചെലവുകള്‍ക്കായി അമ്മായി അമ്മയെ ആശ്രയിക്കേണ്ട സ്ഥിതി വന്നപ്പോള്‍ അവിടെ നിന്ന് മാറി താമസിച്ചു. ഭാര്യയോട് പറയാതെ ഒരു കമ്പനിയില്‍ ജോലിക്ക് കയറി. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ജോലിക്ക് പോകുന്നതായി ഭാര്യ കണ്ടുപിടിക്കുകയും ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിച്ച യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഭാര്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. ഒപ്പം, തന്റെ മാതാപിതാക്കള്‍ മരുമകനെ മകനെ പോലെയാണ് നോക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

വിവാഹമോചനം ചെയ്ത് 50 വര്‍ഷം പൂര്‍ത്തിയായി: അടുത്താഴ്ച ഈ ദമ്പതികള്‍ വീണ്ടും വിവാഹിതരാകുന്നു ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍ സ്വന്തം അമ്മയെ സ്‌നേഹിക്കാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഭാര്യ; കേസ് ഒടുക്കം കോടതിയില്‍   ലൈംഗികശേഷിയില്ലാത്ത ഭര്‍ത്താവിന് പകരം ആദ്യരാത്രിയില്‍ കൂടെ കിടക്കാന്‍ വന്നത് സുഹൃത്തായ ഡോക്ടര്‍,പിന്നീടുള്ള രാത്രികളില്‍ ഭര്‍ത്തൃപിതാവ്; യുവതിയുടെ ഞെട്ടിക്കുന്ന വിവാഹമോചന ഹര്‍ജി… തകര്‍ത്തഭിനയിച്ചിരുന്നുവെങ്കില്‍ എന്റെ ദാമ്പത്യം നിലനില്‍ക്കുമായിരുന്നു;നിത്യജീവിതത്തില്‍ അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല; നിരാശയോടെ ഭാഗ്യലക്ഷ്മി
Latest
Widgets Magazine