മൂന്ന് മിനിറ്റില്‍ 50 കോഴി മുട്ട, അരമണിക്കൂറില്‍ മൂന്ന് ഗ്രില്‍ഡ് ചിക്കന്‍, എട്ടു മിനിറ്റില്‍ അഞ്ചു കിലോ മട്ടന്‍ ബിരിയാണി: വീഡിയോ കണ്ടവര്‍ പറയുന്നു, ഇത് ശാപ്പാട്ട് രാമന്‍ തന്നെ

രുചികരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം അത് കഴിക്കുന്നവരെ കണ്ടിരിക്കാനും നല്ല രസമാണ്. കുട്ടുകം കണക്കിന് ചോറും ഇരുന്നൂറിലധികം ഇഡ്ഡലിയുമൊക്കെ ഒറ്റയിരിപ്പിലിരുന്ന് അകത്താക്കിയിരുന്ന തീറ്റ റപ്പായിയെ അറിയാത്തവര്‍ വിരളം തന്നെയാണ്. ഇപ്പോഴിതാ റപ്പായിയെ പോലെ നമ്മളെ അത്ഭുതപ്പെടുത്തുകയാണ് തമിഴ്‌നാട്ടുകാരനായ ശാപ്പാടു രാമനും.

പ്‌ളേറ്റ് കണക്കിന് ചോറും കറിയുമാണ് ശാപ്പാട്ട് രാമന്‍ ഞൊടിയിട നേരത്തിനുള്ളില്‍ അകത്താക്കുന്നത്. പലപ്പോഴും തന്റെ മകനൊപ്പം തന്നെയാകും ശാപ്പാട്ട് രാമന്റെ മത്സരം. സ്വന്തമായി യൂട്യൂബ് പേജും ശാപ്പാട്ട് രാമനുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയില്‍ വെറും പതിനെട്ട് മിനിറ്റും ഒമ്പത് സെക്കന്റും കൊണ്ട് ഒമ്പത് പ്ലേറ്റ് ചോറ്, മീന്‍ കറിയും രസവും തൈരും കൂട്ടിയടിക്കുന്ന ശാപ്പാട് രാമനെ ഒന്ന് കാണേണ്ടത് തന്നെയാണ്. 50 നാടന്‍ കോഴിമുട്ടകള്‍ പാതി വേവിച്ച മത്സരത്തില്‍ മൂന്ന് മിനിറ്റ് 17 സെക്കന്റുകൊണ്ട് കഴിച്ച് മകനെ ഇദ്ദേഹം തോല്‍പ്പിച്ചിരുന്നു.

തീര്‍ന്നില്ല, അരമണിക്കൂര്‍ കൊണ്ട് മൂന്ന് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുക, എട്ടു മിനിറ്റില്‍ അഞ്ചു കിലോഗ്രാം മട്ടന്‍ ബിരിയാണി, ഏഴു മിനിറ്റു കൊണ്ട് 200 ചക്കച്ചുളകള്‍ എന്നിങ്ങനെ പോകുന്നു ശാപ്പാടുരാമന്റെ ശാപ്പാട് ലീലകള്‍.

ജീവനക്കാരുടെ പിഴവ്; ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം, യുവതിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊന്നു രക്ഷകനായി റെയില്‍വേ പോലീസ്; ട്രെയിനിന്റെ അടിയിലേക്ക് ഊര്‍ന്നുവീണ യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി പോലീസ്..വീഡിയോ കാണാം.. ഉത്സവത്തില്‍ പരിപാടിയ്ക്കായി എത്തിയ മന്ത്രിയുടെ ഡാന്‍സ്..വൈറലായി വീഡിയോ ആറ് മാസമായി തമിഴ്‌നാട് പോലീസിനെ വലച്ച കള്ളനെ പിടികൂടി; മോഷണം പോയ 90 വിഗ്രഹങ്ങള്‍ കണ്ടെടുത്തത് വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ നിന്ന്, സിനിമയെ വെല്ലുന്ന മോഷണം ഇങ്ങനെ
Latest
Widgets Magazine