അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ നിന്നുമാണ് കൊടും ക്രൂരതയുടെ കഥ പുറത്ത് വരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. നഴ്സായ പ്രിയങ്ക റാത്തോഡിനെ ഭര്‍ത്താവ് വിനോദ് ധന്‍സിങ് പവാര്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഇയാള്‍ ഒമേര്‍ഗ താലൂക്ക് സ്വദേശിയാണ്. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഭാര്യയുടെ മൃതദ്ദേഹത്തിനൊപ്പം കിടന്നുറങ്ങിയെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച്ച കാലത്ത് തന്നെ വിനോദ് മുറും പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഴല്‍ക്കിണര്‍ കമ്മീഷന്‍ ഏജന്റായ വിനോദും പ്രിയങ്കയും തമ്മില്‍ ഒന്‍പത് മാസം മുന്‍പാണ് വിവാഹിതരായത്. തുല്‍ജപൂരിലെ ആശുപത്രിയില്‍ നഴ്‌സായിരുന്നു പ്രിയങ്ക അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയുമായി നിരന്തരം കലഹമായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Top