ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലായി; വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊന്നു

കൊല്ലം: ഫേസ്ബുക്കിലൂടെ യുവതിയുമായി അടുപ്പത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയും ഒടുവില്‍ വിവാഹാഭ്യാര്‍ത്ഥന നിരസിച്ചപ്പോള്‍ യുവതിയുടെ അമ്മയെ കുത്തിക്കൊല്ലുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ. വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെയാണ് മൂത്ത മകളുടെ കാമുകന്‍ കുത്തിക്കൊന്നത്. സംഭവത്തില്‍ മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്പര്‍ 48-ല്‍ സതീഷിനെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വന്ന ടാക്‌സി കാറും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകീട്ട് മൂന്നിനാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ മേരിക്കുട്ടി വീട്ടില്‍ നിന്നുമ്‌റങ്ങി റോഡിലേക്ക് ഇറങ്ങിയോടിയെങ്കിലും റോഡ് വക്കില്‍ കുഴഞ്ഞ് വീണു. ഇതുകണ്ട നാട്ടുകാര്‍ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിലേല്പിച്ചു.
പോലീസ് പറയുന്നതിങ്ങനെ: മേരിക്കുട്ടിയുടെ മൂത്ത മകളായ ലിസ ഇപ്പോള്‍ മുംബയില്‍ നഴ്‌സാണ്. ലിസയും സതീഷും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. പതുക്കെ ഇരുവരും അടുപ്പത്തിലായി. എന്നാല്‍ സതീഷ് വിവാഹാഭ്യാര്‍ത്ഥന നടത്തിയപ്പോള്‍ ലിസ അത് നിരസിച്ചു. വീട്ടുകാര്‍ മറ്റ് വിവാഹം ആലോചിക്കുകയാണെന്ന് ലിസ സതീഷിനോട് പറഞ്ഞു. പീന്നീട് സതീഷിന് ലിസയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ വീട്ടിലുണ്ടാകുമെന്ന ധാരണയില്‍ ഒണ്‍ലൈന്‍ ടാക്‌സിയിലാണ് സതീഷ് കുളത്തൂപ്പുഴയിലെത്തിയത്. ലിസയെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. ലിസയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ വീട്ടിലുണ്ടാകുമെന്ന ധാരണയില്‍ ഒണ്‍ലൈന്‍ ടാക്‌സിയിലാണ് സതീഷ് കുളത്തൂപ്പുഴയിലെത്തിയത്. ലിസയെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്.

മേരിക്കുട്ടിയുടെ ഭര്‍ത്താവ് വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ വര്‍ഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

Latest
Widgets Magazine