ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ വേശ്യയെ കൊല്ലാന്‍ ശ്രമം; നഗ്നയായി ഓടുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

ഹോട്ടല്‍ മുറിയിലേക്ക് വേശ്യയെ വിളിച്ചുവരുത്തി നഗ്‌നയാക്കിയശേഷം യുവാവ് അവരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. പ്രാണരക്ഷാര്‍ഥം യുവതി നഗ്‌നയായി മുറിയില്‍നിന്നിറങ്ങി ഓടുന്നതിന്റെയും കത്തിയുമായി യുവാവ് പിന്നാലെ പായുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ന്യൂ തായ്‌പേയിയിലാണ് സംഭവംതായ്‌വാന്‍ പൊലീസാണ് ഈ വീഡിയോ പുറത്തുവിട്ടത്.

യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ യുവാവ് അവരെക്കൊണ്ട് വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു.അതിനുശേഷം കത്തികാട്ടി യുവതിയുടെ ബാഗ് കൈക്കലാക്കിയ യുവാവ് കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടത്. യുവതിയുടെ കരച്ചില്‍കേട്ടെത്തിയ ഹോട്ടലിലെ ജീവനക്കാര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വഴിതെറ്റി നടക്കുന്ന യുവതിയെ ശിക്ഷിക്കുകയെന്ന ദൈവഹിതമാണ് താന്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് പ്രാര്‍ത്ഥിക്കുന്നതിനിടെ ദൈവം തന്നെ ഇക്കാര്യം ചുമതലപ്പെടുത്തിയിരുന്നുവെന്നും വേശ്യയുടെ പാപം അവളുടെ രക്തത്തില്‍ കഴുകിക്കളയുകയെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇയാള്‍ പറഞ്ഞു.

Top