സമരപന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: ബിജെപി സമരപന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആത്മഹത്യ ശ്രമം നടന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു.ശരീരത്തില്‍ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്കൊണ്ട് സമര പന്തലിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാളെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതാണ്.

Latest
Widgets Magazine