ചില്‍ഡ്രന്‍ ആശുപത്രിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്മസ് ആഘോഷം.മനസ്സ് നിറഞ്ഞുവെന്ന് പോള്‍ പോഗ്ബ

ലിവര്‍പൂളിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്മസ് ആഘോഷമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. മാഞ്ചസ്റ്ററിലെ റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലായിരുന്നു ആഘോഷം.ഒരു ചിരികൈമാറാനാണ് എത്തിയത്. ഇപ്പോള്‍ മനസ്സില്‍ നല്ല സന്തോഷം. സന്ദര്‍ശനത്തിന് ശോഷം മാഞ്ചസ്റ്ററിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ പ്രതികരിച്ചു. മനസ്സും ശരീരവും ഇപ്പോള്‍ റിഫ്രഷായെന്നായിരുന്നു ക്രിസ് സ്‌മോളിങിന്റേയും റാഷ്‌ഫോര്‍ഡിന്റേയും പ്രതികണം.ഞങ്ങള്‍ക്ക് സന്തോഷമായി.എനിക്ക് ജഴ്‌സിയും നാല് കഴിക്കാരുടെ ഒപ്പ് കിട്ടിയെന്നായിരുന്നു ഒരു കുട്ടിയുടെ പ്രതികരണം.

കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന്റേയും ജഴ്‌സിയില്‍ സൈന്‍ ചെയ്യുന്നതിന്റേയും തെരക്കിലായിരുന്നു ജെസെ ലിങ്കാര്‍ഡും റാഷ്‌ഫോര്‍ഡും. അവര്‍ക്കൊപ്പം ടേബിള്‍ ടെന്നീസ് കളിക്കാനും താരങ്ങള്‍ മറന്നില്ല. ചിലര്‍ കുട്ടികളെ കയ്യിലെടുത്ത് താലോലിക്കാനും മറന്നില്ല.മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളാണ് ആശുപത്രിയിലുള്ളത്. ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടികള്‍, ഓട്ടിസം ബാധിച്ചവര്‍ അങ്ങിനെ നിരവധിപേര്‍ റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top