മന്ദിര ഹോട്ടാണ്… ചിത്രങ്ങള്‍ വൈറല്‍

സാമൂഹിക മാധ്യമങ്ങളിലെ ട്രോളന്മാരുടെയും സദാചാര വാദികളുടെയും ആക്രമണം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സെലിബ്രിറ്റികള്‍. പ്രത്യേകിച്ച് സ്ത്രീകള്‍. ട്രോളുകള്‍ക്ക് പുറമെ വൃത്തികെട്ട ബോഡി ഷെയ്മിങ്ങിനും വിധേയരാവാനാണ് നടികളുടെ വിധി. സോനം കപൂര്‍, വിദ്യാ ബാലന്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയവരെല്ലാം ഇത് അനുഭവിച്ചവരാണ്.mandira 1

ഇക്കൂട്ടത്തിലെ പുതിയ ഇരയാണ് അഭിനേത്രിയും ടെലിവിഷന്‍ അവതാരകയുമായ മന്ദിര ബേദി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മന്ദിര പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരെയാണ് സദാചാര പൊലീസിന്റെ ആക്രമണം. മന്ദിരയുടെ വസ്ത്രധാരണമാണ് ഇവര്‍ക്ക് പിടിക്കാതിരുന്നത്. അടിമുടി അശ്ലീലമാണ് ഈ വസ്ത്രധാരണം എന്നാണ് ഇവരുടെ ആക്ഷേപം.

പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായുള്ള ഓരോ കോപ്രായങ്ങളാണെന്നും നമ്മള്‍ ഇന്ത്യയിലാണ് ഇതൊന്നും നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന ഉപദേശങ്ങളും പ്രശസ്തിക്കായി ശരീരം തുറന്നു കാണിക്കാന്‍ നാണമില്ലേ എന്ന ആക്രോശങ്ങളുടെയും സഭ്യതയുടെ അതിര് വരമ്ബുകള്‍ ലംഘിക്കുന്ന കമന്റുകളുടെയും പെരുമഴയാണ് മന്ദിരയുടെ അക്കൗണ്ട് നിറയെ.mandira-bedi-

Image result for mandira bedi

 

എന്നാല്‍, ഈ നാല്‍പത്തിയഞ്ചാം വയസ്സിലും ഇത്രയും നന്നായി ശരീരം സംരക്ഷിക്കുന്നതിന് മന്ദിരയെ പ്രശംസിച്ചവരുമുണ്ട്.

Latest
Widgets Magazine