മംഗളത്തിന്റെ കുരുക്കിൽ പെട്ട് ജോൺ ബ്രിട്ടാസും നികേഷും അടക്കമുള്ള മാധ്യമപ്രവർത്തകർ; വാർത്ത കൊടുക്കുന്നതിന് ചാനലിൽ രണ്ടഭിപ്രായം

കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയൻറെ ലാവ്‌ലിൻ കേസ് അടക്കം 27 സി.പി.എം നേതാക്കളുടെ ഫോൺ കോളുകളും കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരുടെ ഫോൺ കോളുകളും മംഗളം ചോർത്തിയെന്നാണ് വിവരം.നാളെ മംഗളത്തിന്റെ എക്‌സ്‌ക്ലൂസീവ് ഇവരാരുമാകാം.മംഗളത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ കോട്ടയം വഴിയാണെന്ന് കാട്ടി ഇന്ന് ഒരു മാധ്യമപ്രവര്‍ത്തക എഫ്ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു.ഇതും ഏറെ ചര്‍ച്ചയായി.കേരള ജനതയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് വരാനിരിക്കുന്നത് എന്ന് ചാനൽ പ്രവർത്തകർ തുറന്നു പറയുന്നു. പ്രമുഖ മാധ്യമ പ്രവർത്തകരാണ് മംഗളത്തിന്റെ ഉന്നം.പിണറായി വിജയന്റെ ഇഷ്ടക്കാരനും കൈരളി ചാനല്‍ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ നികേഷ് കുമാര്‍, മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വേണു, എന്നിവരുടെ ഫോണ്‍ കോളാണ് ഇവര്‍ ചോര്‍ത്തിയിരിക്കുന്നത്.കോട്ടയം കേന്ദ്രീകരിച്ചു തന്നെയാണ് ഇതും നടന്നിരിക്കുന്നത്.

പലരുടെയും ഉറക്കം തന്നെ നഷ്ട്ടപെടുത്തിയിരിക്കുകയാണ് മംഗളം.വിവിധ ടെലഫോണ്‍ ഓപ്പറേറ്റമാരുടെ ഓപ്പറേറ്റിങ്ങ് ജീവനക്കാര്‍ക്ക് കൈക്കൂലി നല്കി മംഗളം അവരെ വിലക്കെടുക്കുകയായിരുന്നു.കാര്യങ്ങള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ പിന്നെ ചാനലും മംഗളവും ഒണ്ടാകില്ലെന്ന് ശക്തമായ മുന്നറിയിപ്പാണ് ജേണലിസ്റ്റുകള്‍ നല്കുന്നത്. ചതിച്ച് ഉണ്ടാകിയ എല്ലാം ദിവസങ്ങള്‍കൊണ്ട് തകറന്നടിയുമെന്നും മുന്നറിയിപ്പ് നല്കുന്നു. കോട്ടയത്തും, തിരുവനന്തപുരത്തും, കൊച്ചിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേ മുഖ്യ ചര്‍ച്ചയും തലവേദനയുമായി മാറി ഫോണും, സ്വകാര്യതയും ചേര്‍ത്തിയ വിവരങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന സൗഹൃദ സംഭാഷണം വരെ ഇവര്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഒന്നും പ്രമുഖരുടെ ശബ്ദരേഖയില്ലെന്നാണ് വിവരം. അതേസമയം, ഇവ വാര്‍ത്തയാക്കുന്നതില്‍ ചാനല്‍ പ്രവര്‍തത്തകര്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. സൗഹൃദങ്ങളെ ബാധിക്കുമെന്നും ഒറ്റപ്പെട്ടാല്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. മംഗളം ചാനല്‍ നടത്തുന്നത് മഞ്ഞ ചാനല്‍ ആണെന്നും ചാനല്‍ രംഗത്ത് ആദ്യമായി മഞ്ഞ എന്ന കുത്തുവാക്കും ദുഷ്‌പേരും മംഗളം കൊണ്ടുവന്നതായും പറയുന്നു.

പ്രമുഖ ചാനൽ മേധാവികളെ സമൂഹത്തിൽ തകർത്തു മംഗളം ചാനലിന്റെ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.ഇതിനായി പ്രമുഖരുടെ ലൈംഗീക വ്യവഹാരങ്ങൾ വരെ ചതിയിലൂടെയും സ്ത്രീകളെ ഉപയോഗിച്ചും ഒപ്പിയെടുത്തു കഴിഞ്ഞു. ഇതിൽ ജോൺ ബ്രിട്ടാസും, നികേഷ് കുമാറും, വേണുവും പെട്ട് പോയി എന്നാണു മാധ്യമപ്രവർത്തകർ ചർച്ചചെയ്യുന്നത്. ഫോണ്‍ ചോർത്തല്‍, സ്ത്രീകളേ തരം പോലെ ഉപയോഗിക്കല്‍ തുടങ്ങിയ വഴികള്‍ ഉപയോഗിച്ചതായും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. മാധ്യമ പ്രവര്‍ത്തകരെ കുടഞ്ഞ് വന്‍ ഹിറ്റ് നേടാമെന്ന് മാത്രമല്ല മറ്റ് ചാനല്‍ തകര്‍ക്കുകയും ചെയ്യാം.

വ്യക്തിസ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റം അനുവദിച്ചു കൊടുക്കാൻ പറ്റില്ല എന്നുള്ള തീരുമാനത്തിലാണ് മറ്റു മാധ്യമപ്രവർത്തകർ. സ്വന്തം വർഗത്തിനെതിരെ ശബ്ദമുയർത്തിയാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇവരുടെ തീരുമാനം.ലോഞ്ചിംഗ് ആരംഭിച്ച നിമിഷം മുതല്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോകുന്ന മംഗളത്തിനെതിരെ ഓരോ നിമിഷവും ആരോപണം ശക്തിപ്പെടുകയാണ്

Top