മംഗളത്തിന്‍റെ ലൈസന്‍സ് റദ്ദാക്കണം;സിഇഒയെ പ്രോസിക്യൂട്ട് ചെയ്യണം;കടുത്ത നിര്‍ദ്ദേശങ്ങളുമായി ആന്റണി കമ്മിഷൻ കമ്മീഷന്‍.അജിത് കുമാർ വീണ്ടും കുടുക്കിൽ

തിരു: മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ചാനല്‍ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജസ്റ്റിസ് പി എസ് ആന്റണിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംപ്രേക്ഷണ നിയമം ലംഘിച്ച ചാനലില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചാനല്‍ പൊതു ഖജനാവിന് നഷ്ടമുണ്ടാക്കി. അന്വേഷണവുമായി ചാനല്‍ സഹകരിച്ചില്ലെന്നും ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചാനലിന്റെ നടപടി പൊതുഖജനാവിനു നഷ്ടമുണ്ടാക്കിയ സാമ്പത്തിക നഷ്ടം ചാനലിൽനിന്ന് ഈടാക്കണം. സംഭവത്തിൽ ഉൾപ്പെട്ട ചാനലും പരാതിക്കാരിയായ യുവതിയും കമ്മിഷന്റെ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാനും നിർദേശമുണ്ട്.ഫോൺകെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ടു സമർപ്പിച്ചിരുന്നു. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണു സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണു റിപ്പോർട്ട് കൈമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കമ്മിഷന്റെ കണ്ടെത്തൽ എ.കെ. ശശീന്ദ്രനും പാർട്ടിക്കും നിർണായകമാണ്. രാഷ്ട്രീയമായും ധാര്‍മികമായും കേരളം ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. അതിനിടെ, റിപ്പോർട്ടു സമർപ്പിക്കുന്നതു ചിത്രീകരിക്കാനെത്തിയ മാധ്യമങ്ങളെ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വിലക്കിയതു വിവാദമായി.ഫോൺകെണി വിവാദത്തില്‍ സമഗ്രമായ റിപ്പോര്‍ട്ടാണു സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി പറഞ്ഞു. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. MANGALAM -AJITH S NARAYANനിയമനടപടികളെക്കുറിച്ചു ശുപാര്‍ശ ചെയ്യും. മാധ്യമ രംഗത്തെ നവീകരണ നിര്‍ദേശങ്ങളുമുണ്ട്. റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ പറയും. അതുവരെ മാധ്യമങ്ങൾ കാത്തിരിക്കണം. റിപ്പോർട്ട് തയാറാക്കാൻ മതിയായ സമയം ലഭിച്ചു. സമയത്തിനു മുൻപുതന്നെ റിപ്പോർട്ട് തൃപ്തികരമായി പൂർത്തിയാക്കി. ടേംസ് ഓഫ് റഫറൻസിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ആരുടേയും സമ്മർദ്ദമുണ്ടായിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.റിപ്പോർട്ട് സമർപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അശുഭ ചിന്തകളുടെ ആളല്ല താനെന്ന് എ.കെ. ശശീന്ദ്രൻ കാസർകോട് മാധ്യമങ്ങളോടു മറുപടി പറഞ്ഞു. നിലവിൽ അതിനുള്ള സാഹചര്യവുമില്ല. റിപ്പോർട്ട് സമർപ്പിച്ചതായി അറിഞ്ഞു. വിശദാംശങ്ങൾ അറിഞ്ഞിട്ടില്ല. അന്വേഷണ കമ്മിഷനുമായി നല്ല നിലയിലാണു സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.antony-commission.

ചാനൽ പ്രവർത്തകയോടു ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആക്ഷേപം പുറത്തുവന്നതോടെയാണു ശശീന്ദ്രനു മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചു. മേയ് 30നാണ് കമ്മിഷൻ നടപടികൾ തുടങ്ങിയത്. അഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവിലാണു റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് തവണയായി ദീർഘിപ്പിച്ചു നൽകിയ കാലാവധി ഡിസംബർ 30വരെ ഉണ്ടായിരുന്നെങ്കിലും അതിനു മുൻപുതന്നെ കമ്മിഷൻ റിപ്പോർട്ട് നൽകുകയായിരുന്നു.ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി പിന്നീടു കേസ് ഒത്തുതീർക്കാൻ അനുമതി തേടിയിരുന്നു.

രണ്ട് വാല്യങ്ങളിലായി 405 പേജുകളുള്ളതാണ് ജുഡിഷ്യല്‍ റിപ്പോര്‍ട്ട്. ശശീന്ദ്രനെതിരായ വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി ഇന്ന് രാവിലെയാണ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് ആന്റണി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍്ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.എൻസിപിയുടെ രണ്ട് എംഎൽഎമാരില്‍ ആദ്യം കുറ്റവിമുക്തനായി വരുന്നയാൾക്ക് മന്ത്രിസ്ഥാനം തിരികെ നൽകാനാണു മുന്നണിയിൽ ധാരണയുളളത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനായി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.

Top