മംഗളത്തെ തിരുത്താനെത്തിയ സുനിത ദേവദാസിനെ ജീവനക്കാർ മുട്ടു കുത്തിച്ചു, ചാനൽ ഓഫീസിൽ നടന്നത് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം:ഫോൺ ട്രാപ്പിലൂടെ മാധ്യ്മാ ലോകത്ത് പുതിയ സംസ്കാരം കെട്ടിപ്പടുക്കാൻ ശ്രമിച്ച് ജയിലിലായ സിഇഒയുടെ ഇഷ്ടക്കാരിയായി ജീവനക്കാരെ കെട്ടുകെട്ടിക്കാനെത്തിയ സുനിത ദേവദാസിനിട്ട് മംഗളം ചാനൽ ജീവനക്കാരുടെ ഇരുട്ടടി. മംഗളത്തിന്‍റെ നെടുംതൂണായ ജയചന്ദ്രൻ ഉൾപ്പെടെയുള്ളവരെ പുറത്താക്കാനുള്ള സുനിത ദേവദാസിന്‍റെ നീക്കങ്ങളാണ് ചാനൽ ജീവനക്കാർ ഒറ്റക്കെട്ടായി പൊരുതി തോൽപിച്ചത്. ജീവനക്കാരുടെ അപ്രതീക്ഷിതമായ നീക്കത്തിനു മുന്നിൽ ചാനൽ മേധാവികളും സിഇഒയും സുനിതയും ഒടുക്കം മുട്ടു മടക്കേണ്ടി വന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി മംഗളം ചാനലിൽ നടക്കുന്ന നാടകീയ സംഭവങ്ങളുടെ തുടർച്ചയായിരുന്നു ഇന്നലെ രാത്രിയിലും ഇന്നു പകലും അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് മംഗളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി സുനിത ദേവദാസ് ചുമതലയേറ്റത്. ശശീന്ദ്രൻ വിഷയത്തിൽ മംഗളത്തിനെതിരെ ശത്രുപക്ഷത്തു നിന്നു പട നയിച്ച ആളാണ് സുനിത.SUNITHA AJITH CASE 31

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനിതയെ മംഗളത്തിന്‍റെ തലപ്പത്തേക്ക് എത്തിക്കുന്നതിനെതിരെ ചാനലിനുള്ളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ വകവയ്ക്കാതെയാണ് സിഇഒയുടെ സ്വന്ത ഇഷ്ടപ്രകാരം സുനിത ചാനൽ തലപ്പത്തെത്തിയത്.SUM1

അതേസമയം കഴിഞ്ഞ ദിവസം ചാർജെടുത്ത സുനിത വന്നു കേറിയ ഉടൻ തന്നെ എടുത്ത ചില നടപടികളാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ശശീന്ദ്രൻ വിഷയത്തിൽ പ്രതിസ്ഥാനത്താക്കപ്പെട്ട വനിതാ മാധ്യമ പ്രവർത്തകയും തിരുവനന്തപുരം ബ്യൂറോ ചീഫ് ജയചന്ദ്രനും തമ്മിൽ നാളുകളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. സുനിത ചാർജെടുത്തതിനു പിന്നാലെ ഇവർ ഇരുവരോടും ചാനലിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം സുനിത ഇന്ന് പുലർച്ചെ ഒരു മണിക്ക് തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്തു വിടുകയും ചെയ്തു. ചാനലിനുള്ളിലെ അതീവ രഹസ്യമായ തീരുമാനമാണ് സുനിത സ്വന്തം പബ്ലിസിറ്റിക്കായി ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതാണ് ജീവനക്കാരെയും ചൊടിപ്പിച്ചത്. സംഭവം പുറത്തു വന്നതിനു പിന്നാലെ തന്നെ കേരളത്തിലെ മുഴുവൻ ജീവനക്കാരും സംഘടിക്കുകയായിരുന്നു. SUM-AJITH2100 ലധികം ജീവനക്കാർ മാനേജ്മെന്‍റിനെ രാജി സന്നദ്ധത അറിയിച്ചതോടെ ചാനൽ മേധാവിമാർ കുഴങ്ങി. മംഗളം പ്രക്ഷേപണം നിർത്തി വയ്ക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ നിവൃത്തി കെട്ട മാനേജ്മെന്‍റ് ജീവനക്കാരുടെ മുന്നിൽ മുട്ടു മടക്കി. ഒടുക്കം മംഗളം ചാനൽ ജീവനക്കാരുടെ മുന്നിൽ സുനിത ദേവദാസ് സംഭവിച്ചതിനു നിരുപാധികം മാപ്പ് പറഞ്ഞ ശേഷമാണ് ചാനലിൽ തുടരാൻ അനുവദിച്ചത്. ഇന്ന് പകലാണ് സുനിത പരസ്യമായി മംഗളം ജീവനക്കാരുടെ മുന്നിൽ മാപ്പ് പറയേണ്ടി വന്നത്. ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ സുനിത നേരിടുന്ന കടുത്ത തിരിച്ചടിയാണ് ഇന്നത്തെ സംഭവങ്ങൾ.

എന്നാൽ ഇതിലും ഭയങ്കരമായത് മംഗളത്തേയും അതിന്റെ മുടി ചൂടായ മന്നനായി സ്ത്രീയെ വെച്ച് ചീപ്പ് കാളി കാലികളിച്ച മേധാവി അജിത് കുമാറിനെ നാറ്റിച്ച് ഭിത്തിയിൽ ഒട്ടിച്ച് വെച്ച സുനിതയുടെ മല എഴുത്തുകളും പോസ്റ്റുകളും വിഴുങ്ങിയതും എന്തിനായിരുന്നു ?മാർച്ച് മാസം അവസാന നാളുകളിൽ അജിത്തിനെ പഞ്ഞിക്കിട്ട സുനിതയെ തന്റെ വെറും പി എ ആക്കി പക തീർക്കൽ ആണോ ?അതോ കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുക എന്ന തന്ത്രമോ ?അതോ സ്ത്രീയെ കബളിപ്പിച്ച് ‘ഹണി ട്രാപ്പിന്റെ നാറിയ മുഖം മറ്റൊരു ഹണി ട്രാപ്പിനായി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിച്ച് വൻ നീക്കത്തിന് തുടക്കം കുറിക്കാനുള്ള മാനേജ്‌മെന്റിന്റെ തന്ത്രപരമായ നീക്കമായിരുന്നുവോ പുതിയ നിയമനം ? SUNITHA DEVADAS-MANGALAMസ്ത്രീപക്ഷ വാടിയ എന്ന പൊയ്മുഖം അഴിഞ്ഞു വീണത് മംഗളം മാനേജ്‌മെന്റിനു കിട്ടിയ അടുത്ത കരണത്തടിയല്ലേ ‘ഉപകരണമാക്കി ചതിച്ചു എന്ന ഫോൺ ട്രാപ്പിലെ റിപ്പോർട്ടറുടെ പുതിയ വെളിപ്പെടുത്തൽ ?മംഗളത്തിലെ വരേണ്യ വർഗത്തിന്റെ കരണത്ത് കിട്ടിയ അടിയല്ലേ പുതിയ സംഭവികാസങ്ങൾ ?…മംഗളത്തെ അടക്കി ഭരിച്ച അജിത് കുമാറിന്റെ പ്രസ് റിലീസ് ഒരു വിവാദ ജീവനക്കാരിയുടെ ഫെയ്‌സ് ബുക്കിലൂടെ പബ്ലീഷ് ചെയ്യേണ്ട ഗതികേടിലേക്ക് മംഗളം കൂപ്പുകുത്തുകയും അത് പിന് വലിക്കേണ്ടി വരുകയും ചെയ്തത് മംഗളത്തിന്റെ തകർച്ച പൂർണ്ണമാക്കുകയല്ലേ ചെയ്തിരിക്കുന്നത് .ചോദ്യങ്ങൾ ഇനിയും ഒരുപാട് വരുന്നുണ്ട് .ബ്ളാക്ക് മെയിൽ ജേർണലിസത്തിന്റെയും ‘ഹണിട്രാപ്പിന്റെയും പിതാക്കൾ ആർ എന്നുള്ള ഞെട്ടിക്കുന്ന കഥകൾ.

ബിആർപി ഭാസ്കർ പോലുള്ള മാധ്യമ ലോകത്തെ അതികായകരായ ബഹുമാന്യരേ ഒപ്പം കൂട്ടി മാനേജ്‌മെന്റ് പുതിയ മുഖം മിനുക്കൽ നടത്താനുള്ള തയ്യാറെടുപ്പ് നടത്തുമോ ?പുതിയ ജീവനക്കാരിയെ ജീവനക്കാർ കാനഡയിലേക്ക് കയറ്റി അയക്കുമോ അതോ മംഗളം പൂട്ടി സീൽ വെക്കുമോ ?ഇനിയും കാത്തിരിക്കണം

Top