വാര്‍ത്ത പുറത്ത് വിട്ടത് മാധ്യമ ധര്‍മ്മം പാലിച്ച്; അപവാദ പ്രചാരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി മംഗളം ചാനല്‍

മന്ത്രിയുടെ അശ്ലീലം കലര്‍ന്ന സംഭാഷണം പുറത്ത് വിട്ടതിന്‍രെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് മംഗളം ചാനല്‍. ഇത്തരം വിമര്‍ശനങ്ങളെ മറികടക്കാന്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ചാനല്‍ അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തിയ അപവാദ പ്രചരണങ്ങള്‍ക്കെതിരെയാണ് മംഗളത്തിന്റെ നടപടി. ആരുടെയും ഫോണ്‍ മംഗളം ചോര്‍ത്തിയിട്ടില്ല. ഒരു നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും മാനെജിങ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ ആര്‍. അജിത്കുമാര്‍ വ്യക്തമാക്കി.

മംഗളത്തിന്റേത് ഒളിഞ്ഞുനോട്ട മാധ്യമപ്രവര്‍ത്തനമാണെന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സ്ത്രീയുടെ അഭിമാനത്തിനുനേരെ നടത്തിയ കടന്നാക്രമണത്തെ ചെറുക്കുകയെന്ന മാധ്യമധര്‍മ്മമാണ് മംഗളം പാലിച്ചതെന്നാണ് അജിത്കുമാറിന്റെ വിശദീകരണം. ഒരു വീട്ടമ്മ നല്‍കിയ ശബ്ദരേഖ മന്ത്രിയുടെതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം സംപ്രേഷണം ചെയ്യുകയാണുണ്ടായതെന്നും അജിത്കുമാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുളള രാഷ്ട്രീയ നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തിനെതിരെയാണ് നിയമനടപടികള്‍. അപവാദ പ്രചാരണങ്ങള്‍ നടത്തിയ വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആക്ഷേപങ്ങള്‍ക്ക് ഇന്നുവൈകുന്നേരം ആറിന് മംഗളം ടിവിയില്‍ നടക്കുന്ന പരിപാടിയില്‍ മറുപടികള്‍ നല്‍കുമെന്നും അജിത്കുമാര്‍ പറയുന്നു. ഒരു ജേര്‍ണലിസ്റ്റിനെ കൊണ്ട് ചെയ്യിച്ചതാണ് ശബ്ദരേഖയെന്ന് നിരവധി ആരോപണങ്ങളാണ് ഇതിനകം ഉയര്‍ന്നിരിക്കുന്നത്.

മന്ത്രിയുടെ ലൈംഗിക ചുവയുളള സംഭാഷണം മംഗളം ടിവി പുറത്തുവിട്ടതിനെ തുടര്‍ന്ന് ചാനലിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമുഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ മംഗളം ടിവി പുറത്തുവിട്ട സംഭാഷണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വാര്‍ത്തക്കെതിരെ ആദ്യം രംഗത്തെത്തിയത് മാധ്യമപ്രവര്‍ത്തകരായിരുന്നു. എഡിറ്റ് ചെയ്ത് മന്ത്രിയുടെ സംഭാഷണം മാത്രമാണ് ചാനല്‍ പുറത്ത് വിട്ടത്. ഇതിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി ഫെയ്‌സ്ബുക്കിലെത്തിയത്.

മംഗളം ചാനല്‍ ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. ആരോപണം നിഷേധിച്ച ശേഷമാണ് രാജി. കണ്ണൂര്‍ സ്വദേശിയായ വിധവയോടുളള ടെലിഫോണ്‍ സംഭാഷണമെന്നാണ് ചാനല്‍ വ്യക്തമാക്കിയത്

Top