മന്ത്രി ശശീന്ദ്രനെ കുടുക്കിയത് മാധ്യമ പ്രവര്‍ത്തക തന്നെ:ചിത്രം പുറത്ത്… സ്ത്രീയുടെ ശരീരം ഉപയോഗിച്ച് മംഗളത്തിലെ അധമപ്രവര്‍ത്തനം: ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത സത്യമാകുന്നു

തിരുവനന്തപുരം: മന്ത്രി ശശീന്ദ്രനെ കുടുക്കിയത് മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയാണെന്ന ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്തയ്ക്കൂ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച വീട്ടമ്മയായ റിപ്പോര്‍ട്ടറുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം സ്വദേശിനിയായ യുവ മാധ്യമപ്രവര്‍ത്തകയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനിടെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും, വനിതാ പ്രവര്‍ത്തകരും വനിതാ മാധ്യമപ്രവര്‍ത്തകയുടെ ശരീരം വാര്‍ത്ത ശേഖരിക്കുന്നതിനു ഉപയോഗിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
img-20170328-wa0177
മന്ത്രി ശശീന്ദ്രന്റെ അശ്ലീല ഓഡിയോ ക്ല്ിപ്പ് പുറത്തു വന്ന അന്നു തന്നെ സംഭവത്തിനു പിന്നില്‍ മംഗളത്തിലെ വനിതാ റിപ്പോര്‍ട്ടര്‍ ആണെന്ന സൂചന നല്‍കി ഡിഐഎച്ച് ന്യൂസ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതിലേയ്ക്കു വിരല്‍ ചൂണ്ടുന്ന സൂചനകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

മംഗളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ സഹിതം വിവിധ മാ്ധ്യമപ്രവര്‍ത്തകര്‍ ഗൂഡാലോചന സാധ്യത പുറത്തു വിട്ടുകൊണ്ടു ഫെയ്‌സ്ബുക്ക് പോസ്റ്റ് അടക്കം നല്‍കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ അടക്കമുള്ളവ ഡിഐഎച്ച് ന്യൂസിനും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യ ദിവസങ്ങളില്‍ കൃത്യമായ സൂചനകളില്ലാതിരുന്നതിനാലാണ് ഡിഐഎച്ച് ന്യൂസ് ഫോട്ടോ പുറത്തു വിടാതിരുന്നത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ വി.എസ് ശ്യാംലാലാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ യുവതിയുടെ അവ്യക്തമായ ചിത്രങ്ങള്‍ ആദ്യം പുറത്തു വിട്ടത്. പിന്നാലെ വാട്‌സ് അ്പ്പും ഫെയ്‌സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ യുവതിയുടെ ചിത്രങ്ങള്‍ വ്യ്ാപകമായി പ്രചരിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.എസ് ശ്യാംലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
vs-syam2
കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവതിയെ സംരക്ഷിക്കേണ്ടത് കൂട്ടുപ്രതികളുടെ ഉത്തരവാദിത്വമാണ്. അതിനായി മറ്റൊരുവളെ കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കുന്നത് ചെറ്റത്തരമാണ്.
മന്ത്രിയുടെ രാജിയില്‍ കലാശിച്ച ഫോണ്‍വിളിക്കു പിന്നിലെ മംഗളം ജീവനക്കാരിയായ കണിയാപുരത്തുകാരിയെ സംരക്ഷിക്കാന്‍ അവിടത്തെ നടപടികളില്‍ എതിര്‍പ്പു പ്രകടിപ്പിച്ച കൊല്ലം സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ പടയ്ക്കുന്നു. ഹണി ട്രാപ് ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ച മംഗളത്തിലെ പ്രധാനിയുടെ 2 അടുത്ത സുഹൃത്തുക്കള്‍ തന്നെ ഇന്ന് കൊല്ലത്തുകാരി കുട്ടിക്കെതിരായ വാര്‍ത്തയുമായി ഇറങ്ങിയിട്ടുണ്ട്.
vs-syam

ഹണിട്രാപ്പില്‍ തേനൊഴുക്കിയത് ആരാണെന്ന് ഇന്റലിജന്‍സിന് വ്യക്തമായി അറിയാം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപാടെ ആ ‘തേന്‍കുപ്പി’ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതും അവര്‍ അറിഞ്ഞു. എങ്കിലും ‘തേന്‍കുപ്പി’യുടെ ഫോട്ടോ സഹിതം കൃത്യമായ വിശദാംശങ്ങള്‍ തങ്ങളുടെ മേധാവിയായ മുഖ്യമന്ത്രിക്ക് ഇന്റലിജന്‍സുകാര്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്നു തന്നെയാണ് എനിക്ക് ലഭിക്കുന്ന വിവരം. ആ ഫോട്ടോ വ്യക്തിത്വം വ്യക്തമാവാത്ത വിധത്തില്‍ ഈ കുറിപ്പിനൊപ്പമുണ്ട്. സമയമാവുമ്പോള്‍ യഥാര്‍ത്ഥ ചിത്രം പുറത്തുവിടാം.

img-20170328-wa0135

യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ ഇന്റലിജന്‍സിന്റെ മേശപ്പുറത്ത് ഇല്ലാത്ത റിപ്പോര്‍ട്ട് കുത്തിത്തിരുകരുത്. പ്രതിയെന്ന വാക്ക് ഉപയോഗിക്കുന്നത് മനഃപൂര്‍വ്വമാണ്. കാരണം നിയമപ്രകാരം ഇപ്പോള്‍ ഈ യുവതി പ്രതിയാണ്. സ്റ്റിങ് എന്നത് നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമാണ്. ചെറുതായൊന്നു പാളിയാല്‍ ഒരിക്കലും അഴിയാത്ത നിയമക്കുരുക്കില്‍ പെടും. ആ നിലയില്‍ തന്നെയാണ് നടപടികള്‍ മുന്നോട്ടുനീങ്ങുന്നത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.vs-syam-4

 

കടിച്ചുകീറാന്‍ ഇപ്പോള്‍ പുലികള്‍ ചാടിവീഴുമെന്നറിയാം. അവരോട് ഒന്നു മാത്രമേ പറയാനുള്ളൂ. ഈ എഴുതിയ വാക്കുകള്‍ തെറ്റാണെന്ന് വരും ദിനങ്ങളില്‍ തെളിയുകയാണെങ്കില്‍ നിങ്ങള്‍ പറയുന്ന പണി ഞാനെടുക്കും.

(ചിത്രത്തില്‍ യഥാര്‍ത്ഥ പ്രതിയായ കണിയാപുരത്തുകാരി)vs-syam3
ഒരു മന്ത്രിയെ കുടുക്കാനുള്ള രാഷ്ട്രീയ ആയുധമായി മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ചതിനെതിരെ വനിതാ സംഘടനകള്‍ ആരും തന്നെ ഇതുവരെ പ്രതിഷേധനവുമായി രംഗത്ത് എത്തിയിട്ടില്ല. സ്ത്രീ ശരീരം മംഗളം യഥാര്‍ഥത്തില്‍ വില്‍പന ചരക്കാക്കുകയായിരുന്നു.ഇതിനിടെ മഹിളോ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ വിഷയം ഏറ്റെടുത്തതായും സൂചനയുണ്ട്.

Top