മംഗളത്തിനെതിരെ പടയൊരുക്കവുമായി സിപിഎം:മംഗളത്തിലെ ഉന്നതന്റെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഉടന്‍ പുറത്തു വിടും;പടയൊരുക്കം തുടങ്ങിയത് സിപിഎം സൈബര്‍ വോയ്‌സ്;ഹിറ്റ്‌ലിസ്റ്റിലുള്ളത് സരിതയുടെ പട്ടികയില്‍ ഇടം പിടിച്ച മാധ്യമപ്രവര്‍ത്തന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത മംഗളം ചാനലിനെതിരെ പ്രതികാര നടപടികളുമായി സിപിഎം. മംഗളത്തിന്റെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉന്നതനെതിരെയാണ് ഇപ്പോള്‍ സിപിഎം പടയൊരുക്കം തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലിരിക്കുന്ന പത്രപ്രവര്‍ത്തക യൂണിയനെ ഉപയോഗിച്ചു മംഗളത്തെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

മംഗളത്തിലെ ഉന്നതനെ പത്രപ്രവര്‍ത്തക യൂണിയനിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പോലും പുറത്താക്കുന്നതിനുള്ള നടപടികളാണ് സിപിഎം ഇടപെട്ട് പരിഗണിക്കുന്നത്.കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഷയം അനൗദ്യോഗികമായി ചര്‍ച്ചയ്ക്കു വന്നിരുന്നു. വ്യക്തിപരമായ ഫോണ്‍ വിളികള്‍ ചോര്‍ത്തി വിവാദമാക്കിയ മാധ്യമത്തിനെതിരെ കര്‍ശന നിയമനടപടികള്‍ക്കു നീങ്ങാനാണ് സിപിഎം ഇപ്പോള്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവം പുറത്തു വന്നു 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പരാതിക്കാരിയോ, രേഖാമൂലമുള്ള പരാതിയോ പുറത്തു വരാത്തതാണ് ഇപ്പോള്‍ സിപിഎമ്മിനു നല്‍കിയിരിക്കുന്ന ധൈര്യം. മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ചാനല്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതെന്ന നിഗമനത്തിലാണ് സിപിഎം നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചാനലിനെതിരെ ആക്രമണം ശക്തമാക്കാന്‍ സിപിഎം സൈബര്‍ വിങ്ങിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.minister2
ഇതിനിടെ മംഗളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കം തങ്ങളുടെ സഹപ്രവര്‍ത്തകയെ ഉപയോഗിച്ചു വാര്‍ത്ത ചോര്‍ത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുമുണ്ട്.തങ്ങളുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ മാധ്യമ സ്ഥാപനത്തിലെ സ്ത്രീകളെ നിരുത്തരവാദപരമായ രീതിയില്‍ ഉപയോഗിച്ചതിനെതിരെയാണ് ഒരു വിഭാഗം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം സൈബര്‍ വോയ്‌സ് മംഗളത്തിലെ ഉന്നതനെ കുടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
മംഗളം ചാനലിലെ ഉന്നതന് സ്ത്രീ വിഷയത്തില്‍ അമിതമായ താല്പര്യമുണ്ടെന്നു നേരത്തെ തന്നെ പരാതി ഉര്‍ന്നിട്ടുള്ളതാണ്. സരിതയുടെ സോളാര്‍ പട്ടികയിലും ഇതേ മാധ്യമപ്രവര്‍ത്തകന്റെ പേര് ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മംഗളത്തിലുള്ളിലെ അസംതൃപ്തരുടെ സഹായത്തോടെ തന്നെ സിപിഎമ്മിന്റെ സൈബര്‍ വോയ്‌സ് മാധ്യമപ്രവര്‍ത്തകനെതിരെ രംഗത്ത് എത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇദ്ദേഹത്തിന്റെ അശ്ലീല ചിത്രങ്ങളും വീഡിയോ, ഓഡിയോ ദൃശ്യങ്ങളും ഇവരുടെ കൈവശമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഭീഷണി ഉയരുന്നത് ഒഴിവാക്കാനാണ് മംഗളം ഇപ്പോള്‍ ശ്രമിക്കുന്നത്. മംഗളവുമായി അനുരഞ്ജനം വേണ്ടെന്നും കൃത്യമായ നിലപാടുകളിലൂടെ ആക്രമണം നടത്താനും സിപിഎം അണികള്‍ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top