പരസ്യക്കാർ കൈവിട്ടു-പുതിയ ചാനൽ ലക്‌ഷ്യം വെച്ച് മംഗളം ചാനൽ സ്റ്റാഫുകൾ

തിരുവനന്തപുരം :മംഗളം ചാനലിൽ പ്രതിസന്ധി രൂക്ഷം .ഇതുവരെ ചാനലിലെ സ്റ്റാഫിന് ശംബളം കിട്ടിയിട്ടില്ല . 10000 വരെ മാത്രം ശമ്പളം കൊടുക്കേണ്ടവർക്ക് മാത്രമാണ് പകുതി മാസം കഴിഞ്ഞിട്ടും കൊടുത്തിരിക്കുന്നത് .പ്രൊബേഷനറി ചുമതലയിൽ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എത്തിയപ്പോൾ മുതൽ തുടങ്ങിയ മംഗളത്തിലെ കലാപം ചാനലിന്റെ തകർച്ച പൂർണതയിലേക്ക് എത്തിച്ചിരിക്കയാണ് മാധ്യമ ലോകത്ത് കഴിവോ പ്രാപ്തിയോ ഇല്ലാത്ത ഈ വനിത ചാനലിൽ എത്തിയതിനുശേഷം എടുക്കുന്ന അപക്വമായ ‘ഭരണം ചാനലിന്റെ തകർച്ചയിലേക്ക് എത്തിച്ചിരിക്കയാണ് . ഏറ്റവും ഒടുവിൽ ചാനലിലെ ജീവനക്കാർ വേതനം കിട്ടാത്തതിനാൻ വിട്ടു നില്ക്കുന്നു. പുറത്തേക്കുള്ള വഴി തേടുന്നു. കോഴിക്കോട് നിന്നും ക്യാമറമാൻ വിട്ട് പോയി. പുതുതായി തുടങ്ങുന്ന ചാനലുകൾ ഉന്നം വയ്ച്ച് മംഗളം ജീവനക്കാർ നീക്കം തുടങ്ങി. മലയാളത്തിലെ അതി ബൃഹത്തായ ചാനലായി വരുന്ന ഫ്‌ളവേഴ്‌സ് ചാനലിയ്ക്ക് ചാനലിലെ പലരും ചേക്കേറാൻ നീക്കം തുടങ്ങിയിട്ടുള്ളതായും സൂചനയുണ്ട്.

പുതിയ സി.ഓ.ഓ.ചുമതലയേറ്റതിനുശേഷം മംഗളം ചാനലിലെ കലാപം സൂഷ്മമായി നിരീക്ഷിച്ച ‘പരസ്യ കമ്പനിക്കാർ എല്ലാം തന്നെ ചാനലിനെ കൈവിട്ടു.മാർക്കറ്റിങ് ഹെഡ് ആയിരുന്ന വ്യക്തി പ്രവീൺ വെറും പ്രൊബേഷനറിഓഫീസർ മാത്രമായ ഓപ്പറേറ്റിംഗ് ഓഫീസറുടെ അപക്വ കൈകടത്തലിൽ സഹികെട്ട് ജോലി വലിച്ചെറിഞ്ഞു പോയതോടെ പരസ്യക്കാർ കൂട്ടത്തോടെ ചാനലിനെ കൈവിട്ടു അതോടെ ശമ്പളം കൊടുക്കാനാകാതെ മാനേജ്‌മെന്റ് നെട്ടോട്ടം ഓടുന്നു എന്നത്തിന്റെ തെളിവാണ് ഇതുവരെ ശമ്പളം ജീവനക്കാർക്ക് കൊടുക്കാത്തത് .അതിനിടെ പുതിയ മാർക്കറ്റിങ് ഹെഡ് ചുമതല ഏറ്റെടുത്തു .അവിടെയും വിവാദ സ്റ്റാഫിന്റെ ഇടപെടൽ ഉണ്ടാകുമോ എന്നും ഭയക്കുന്നുണ്ട്.mangalamsex1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനലിൽ നിന്നും പുറത്ത് പോയവരും ചാനലിലെ കലാപം മൂലം പരസ്യക്കാർ നല്കിയ പരസ്യത്തിന്റെ പണം പോലും ചാനൽ പൂട്ടുമെന്ന് കരുതി നല്കാതെയിരിക്കുന്നതും കനത്ത തിരിച്ചടി ആയിരിക്കയാണ് തുടക്കം വിവാദപരമായ മന്ത്രിയുടെ ഫോൺ ട്രാപ്പ് ആയിട്ടാണെങ്കിലും ചാനൽ റേറ്റിങിൽ കുതിച്ചു കയറിയ മംഗളം പുതിയ വനിതയുടെ നിയമനത്തോടെ കൂപ്പുകുത്തുകയും ചെയ്തിരിക്കയാണ് .ഇപ്പോൾ അടച്ചുപൂട്ടലിന്റെ അവസ്ഥയിലേക്കും നീങ്ങുന്നതായി സ്റ്റാഫും ഭയക്കുന്നതിനാൽ അടുത്ത താവളം തേടുകയാണ് പലരും .ചാനൽ അതിഗുരുതരമായി സങ്കീർണതയിൽ നിൽക്കുമ്പോൾ ‘മദ്യ ട്രാപ്പും വിവാദങ്ങൾ സൃഷ്ടിച്ചും ‘ചാനൽ തകർക്കാൻ പറഞ്ഞുവിട്ട ‘ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടായി തന്നെ ‘ഇരയെ വേട്ടയാടാൻ പുതിയ ട്രാപ്പിന്റെ റിഹേഴ്‌സിൽ തിരക്കിൽ തന്നെയാണ് .തലസ്ഥാനത്ത് ആദ്യ കാലത്ത് —വാരികയിൽ നടത്തിയ എഡിറ്റിങ് ബ്ളാക്മെയിൽ തന്ത്രത്തിന്റെ പുതിയ പുനരാവിഷ്ക്കാരം ചാനലിൽ ഉണ്ടാകുമോ എന്നും ഭയക്കുന്നവർ ഉണ്ട് .ഫെയ്‌സ് ബുക്കിലെ കീടങ്ങൾ കുരച്ച് ഭരിക്കാൻ വന്നാൽ വകവെച്ചുകൊടുക്കുന്നവരല്ല ഞങ്ങൾ എന്നാണ് ചാനൽ സ്റ്റാഫിന്റെ തീരുമാനം

ഇടതു മന്ത്രി ആയിരുന്ന ശശീന്ദ്രന്റെ വീക്നെസ്സിൽ കേറിപിടിച്ചാണ് മംഗളം ലോഞ്ചിങ് ഡേ ആഘോഷിച്ചത് . പിണറായി സർക്കാരിന്റെ കരുത്തുറ്റ ഭരണത്തിൽ കണ്ണും നട്ടു കാത്തിരുന്ന പ്രബുദ്ധ കേരളം മന്ത്രിസഭയിലെ എഴുപതുകാരനായ മന്ത്രിയുടെ “”എന്റെ പൂച്ചക്കുട്ടി “”വിളിയിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി . ചരിത്ര വാർത്തകൾക്കു വേണ്ടി കുടുംബ സമേതം കാത്തിരുന്ന പ്രേക്ഷകരുടെ സ്വീകരണമുറികൾ മന്ത്രിയുടെ സ്വയംഭോഗ ശീൽക്കാരങ്ങൾ കേട്ട് നാണംകെട്ടു . മംഗളം റ്റി വിയിൽ നിന്നുയരുന്ന ചരിത്ര വാർത്തയുടെ മനോഹരമുഹൂർത്തമാഘോഷിക്കാൻ വൃദ്ധരായ മാതാപിതാക്കളും കൗമാരക്കാരായ മക്കൾക്കുമൊപ്പമിരുന്ന സ്‌ത്രീപുരുഷന്മാർ മംഗളം ചാനലിന്റെ എക്സ്ക്ലൂസിവിന്റെ ഇമ്മിണി ബല്യൊരു സ്റ്റിങ് ഓപ്പറേഷൻ താങ്ങാനാവാതെ തലയിൽ മുണ്ടിടേണ്ടി വന്നു .MANGALAM TV -SALARY

എന്നാൽ മലയാളിയുടെ ഇക്കിളി പൈങ്കിളി ദൗർബല്യം തങ്ങൾക്കു നൽകിയേക്കാവുന്ന കയ്യടികൾ ഓർത്തു കോൾമയിർ കൊണ്ട് പുറത്തുവിട്ട വാർത്തക്കെതിരെ രാഷ്ട്രീയ വേർതിരിവുകളില്ലാതെ പൊതുജനം പ്രതികരിച്ചതോടെ മംഗളത്തിന്റെ സ്റ്റിങ് ഓപ്പറേഷൻ ഹണി ട്രാപ് ആയിരുന്നുവെന്നു മംഗളത്തിനു സമ്മതിക്കേണ്ടി വന്നു . വനിതാമാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ അതിബുദ്ധിയുടെ ബാക്കിപത്രമായി സ്ഥാപനത്തിനകത്തും പുറത്തുനിന്നുമുള്ള വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ പ്രതിഷേധം മംഗളം നേരിടേണ്ടി വന്നു . ചുരുക്കത്തിൽ പറഞ്ഞാൽ ഒറ്റ വർത്തയോടെ മംഗളം ചാനൽ നിറം മങ്ങി . വാർത്തക്ക് പിന്നിലെ നരിബുദ്ധികൾ കൂട്ടത്തോടെ ജയിൽ തറയുടെ തണുപ്പറിഞ്ഞു എന്ന സവിശേഷതയും മംഗളത്തിന് മാത്രം സ്വന്തമായി . ഹണിട്രാപ്പിനു മംഗളം നിയോഗിച്ച പെൺകുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചു സംരക്ഷിക്കാനും സ്ഥാപനത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാനും കാനഡയിൽ നിന്ന് മംഗളം പെൺസിംഹത്തെ ( മംഗളത്തിന്റെ മാത്രം ഭാഷയിൽ ) ഇറക്കി .

പക്ഷെ ചാനലിന്റെ ഉയർച്ചക്ക് അഹോരാത്രം പ്രയത്നിച്ചവരെ മുഴുവൻ മൂലയ്ക്കിരുത്തി നടത്തിയ പുതിയ സി ഓ ഓ നിയമനം മംഗളത്തിന് വീണ്ടും വിവാദങ്ങളിൽ നിറയാനുള്ള അവസരമായി മാറി . പുതിയ ഇറക്കുമതിയോടെ പാളയത്തിൽ പട തുടങ്ങി . മാധ്യമചരിത്രത്തിൽ മറ്റൊരു മാധ്യമസ്ഥാപനവും നേരിടാത്ത അത്ര കൂട്ടരാജിക്കത്തുകളുടെ ഭാരം കൊണ്ട് ചാനൽ മേധാവിയുടെ മേശവലിപ്പു അടയാതെ ആയി . സീനിയർ ആയുള്ള പല കഴിവുറ്റ മാധ്യമപ്രവർത്തകരും സ്ഥാപനം വിട്ടു . അധികാരികളുടെ സ്ഥാപിത താൽപര്യങ്ങൾക്കു വഴങ്ങാത്തവരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു പിരിച്ചു വിട്ടു . ഓച്ഛാനിച്ചു നില്കാത്തവരെ സ്ഥലം മാറ്റിയും ചിറ്റമ്മ നയം കാണിച്ചും വെറുപ്പിച്ചു .സ്ഥാപനത്തിൽ നിന്ന് പുറത്തുപോയവർ പലവെളിപ്പെടുത്തലുകളും നടത്തിയതോടെ ഉൽസമുദ്രത്തിലെ സ്ഫോടനങ്ങൾ തിരയിലൂടെ തീരം അറിഞ്ഞു തുടങ്ങി . അകാരണമായി പിരിച്ചുവിടപ്പെട്ടവർ കണ്ണീരോടെ പടിയിറങ്ങി . മാനസികമായി പീഡിപ്പിക്കപ്പെട്ടവർ ശപിച്ചിറങ്ങി .പലരും ഇറങ്ങാൻ തയ്യാറായി കാത്തുനിൽക്കുന്നു .എന്നിട്ടും നടപടി ഇല്ലാത്തത് മാനേജ്‌മെന്റ് അതിഭയങ്കരമായ ‘ട്രാപ്പിൽ വീണതിനാൽ ആണോ ?മംഗളത്തിൽ നിന്നും പുതിയ ബോംബ് പൊട്ടിക്കുന്നത് ഏതു മരപ്പട്ടി ആയിരിക്കും ?

Top