മഞ്ജുവിന്റെ പ്രതിഫലം ഒരു കോടിയിലേയ്ക്ക്; പ്രതിഫലം ഉയരുന്നതിന്റെ കാരണം സിനിമയല്ല

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാരിയർ പ്രതിഫലം ഒരു കോടിയായി ഉയർത്തുന്നു. ജനപ്രിയ ചിത്രങ്ങളിലെ നായിക ആയതും, സൂപ്പർ ഹിറ്റായ പരസ്യങ്ങളിലെ പ്രകടനവുമാണ് മഞ്ജുവിന്റെ പ്രതിഫലം ഉയർത്തിയത്. സല്ലാപത്തിലൂടെ സിനിമയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ എത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ് താരം സിനിമയിൽ തുടരുന്നത്.
മലയാള സിനിമയിലെ മികച്ച നായികമാരിലൊരാളായി തുടരുന്ന മഞ്ജു വാര്യർ പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. സിനിമയിൽ നിന്നല്ലാതെ പരസ്യ ചിത്രങ്ങളിൽ നിന്നുമായി മികച്ച തുകയാണ് താരത്തിന് ലഭിക്കുന്നത്. സിനിമയുടെ വിജയം മാത്രം നോക്കിയല്ല താരത്തിന്റെ പ്രതിഫലത്തെക്കുറിച്ച് തീരുമാനിക്കുന്നത്.
മോഹൻലാൽ നായകനായെത്തിയ വില്ലൻ, ഒടിയൻ, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളിലെ നായികാ വേഷം തേടിയെത്തിയതോടെ മഞ്ജു വാര്യർ പ്രതിഫലം വർധിപ്പിച്ചു. അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രമായ ഉദാഹരണം സുജാത തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
സിനിമകളിൽ സജീവമായതോടെ ഫാൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിലും മഞ്ജു വാര്യർ കൂടുതൽ സജീവമായി പങ്കെടുക്കാൻ തുടങ്ങിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കുട്ടികളുടെ ഉൽപ്പന്നങ്ങളിലായാലും സ്ത്രീകളെ ആകർഷിക്കുന്ന ഉൽപ്പന്നങ്ങളായാലും പരസ്യത്തിൽ മഞ്ജു വാര്യർ അഭിനയിച്ചാൽ നന്നായി വിറ്റഴിഞ്ഞു പോവുമെന്നാണ് നിലിവിലെ ട്രൻഡ് സൂചിപ്പിക്കുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
പരസ്യ ചിത്രങ്ങളിലും സിനിമയിലുമായി മികച്ച സ്വീകാര്യതയാണ് മഞ്ജു വാര്യർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് താരം പ്രതിഫലം വർധിപ്പിച്ചത്.
75 ലക്ഷം രൂപയാണ് നിലവിൽ മഞ്ജുവിന്റെ പ്രതിഫലം. അടുത്ത രണ്ടു ചിത്രങ്ങളിൽ 75 ലക്ഷം രൂപയാണ് മഞ്ജു ഈടാക്കന്നത്. ഇതിനു ശേഷമുള്ള ചിത്രങ്ങളിൽ ഒരു കോടി രൂപ മഞ്ജു പ്രതിഫലമായി ഈടാക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതോടെ മലയാള നായികമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമായി മഞ്ജു വാര്യർ മാറിയെന്നും റിപ്പോർട്ടുകളുണ്ട്.
45 ലക്ഷം രൂപയായിരുന്നു മുൻപ് താരത്തിന്റെ പ്രതിഫലം. പരസ്യത്തിലെയും സിനിമയിലെയും മികച്ച സ്വീകര്യതയാണ് പ്രതിഫലം വർധിപ്പിക്കാൻ കാരണമായത്.
യുവതാരങ്ങളെപ്പോലും കടത്തിവെട്ടിയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ മഞ്ജു വാര്യർ ഒന്നാമതായി എത്തിയത്. ചിത്രങ്ങളുടെ സ്വീകാര്യതയും സാറ്റലൈറ്റ് റൈറ്റുമൊക്കെ താരത്തിന് അനുകൂലമായതോടെയാണ് പ്രതിഫലം കൂട്ടിയത്.
രാമലീല റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. തുടക്കത്തിൽ അൽപ്പം മോശം പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് സുജാത മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.
ഒന്നിന് പിറകെ ഒന്നായി മികച്ച ചിത്രങ്ങളുടെ ഭാഗമാവാനുള്ള അവസരം കൂടിയാണ് താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. വില്ലന് ശേഷം ഒടിയൻ, രണ്ടാമൂഴം, ആമി, മോഹൻലാൽ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top