മഞ്ജുവനെ തടഞ്ഞാല്‍ പട്ടികജാതി പീഡനം!!! എസ്‌സി എസ്ടി പീഡന നിരോധന നിയമം ബാധകം; പ്രതിഷേധക്കാര്‍ പരിഭ്രാന്തിയില്‍

ശബരിമലയിലേക്ക് കയറാന്‍ തയ്യാറായി എത്തിയിരിക്കുന്ന എസ്.പി മഞ്ജുവിനെ തടുന്നവര്‍ക്ക് കൂടുതല്‍ ഗുരുതര കുറ്റങ്ങളാകും ചുമത്തുക. മഞ്ജു ഒരു ദലിത് വനിതയായതിനാല്‍ പട്ടികജാതി പീഡിന നിരോധന നിമപ്രകാരമുള്ള കുറ്റങ്ങളും തടയാനെത്തുന്നവരുടെ മേല്‍ ചുമത്തേണ്ടിവരും. വളരെ ഗുരുതര പ്രശ്‌നമാണ് പ്രതിഷേധിക്കുന്നവര്‍ക്ക് നേരിടേണ്ടിവരിക.

കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമാണ് എസ്.പി മഞ്ജു. ദലിതരുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്നതിനെതിരെയുള്ള നിയമങ്ങളുടെ പരിരക്ഷ കൂടിയാണ് മഞ്ജുവിന് ലഭിക്കുന്നത്. ഇതിനാല്‍ തന്നെ മല കയറാനുള്ള മഞ്ജുവിന്റെ തീരുമാനത്തിന് ബലം നല്‍കുന്ന ഘടകങ്ങള്‍ കൂടുതലാണ്. കേരളത്തില്‍ ആകെ വേരോട്ടമുള്ള സംഘടനയാണ് ദലിത് മഹിള ഫെഡറേഷന്‍.

ഐജിമാരായ മനോജ് എബ്രാഹം, എസ്.ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത് എന്നിവര്‍ പമ്പയിലെത്തിയിട്ടുണ്ട്. ഇവര്‍ മഞ്ജുവുമായി ചര്‍ച്ച നടത്തുകയാണ്. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കാന്‍ ചാത്തന്നൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു കൂടി ലഭിച്ച ശേഷമേ ഇവരെ മലകയറാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തീരുമാനമാകു.

വെള്ളിയാഴ്ച ആന്ധ്രയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും മലയാളി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ നടപ്പന്തലില്‍ വരെയാണ് ഇവര്‍ക്ക് പോകാനായത്. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.
മഞ്ജു ദലിത് വനിതാ നേതാവാണെന്ന അറിവ് പ്രതിഷേധുന്നവരിലും അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദലിത് വനിതയെ എതിര്‍ക്കുന്നത് മറ്റ് രാഷ്ട്രീയമാനങ്ങള്‍ ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്ക് നല്‍കും. ദലിതരായ ഭക്തര്‍ തന്നെ മഞ്ജുവിന്റെ അവകാശത്തിനായി സ്വരമുയര്‍ത്തുന്ന അവസ്ഥയിലേക്ക് നീങ്ങുമെന്നതും സംഘപരിവാര്‍ സംഘടനകളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

Latest