ഇത്‌ മഞ്ജുവിന്‍റെ പ്രതികാരം!മധുരമായ പകവീട്ടലിന്റെ മധുരം

കൊച്ചി : ഇതാണ് മഞ്‍ജു വാര്യരുടെ മധുര പ്രതികാരം !..മലയാള സിനിമയില്‍ ഈ വര്‍ഷവും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്ജുവാര്യര്‍ക്ക് കഴിഞ്ഞു. കെയര്‍ഓഫ് സൈറാബാനു എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലും അതി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്ജുവിനായി. തന്‍റെ രണ്ടാം വരവില്‍ തുടര്‍ച്ചയായി സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകളിലാണ് മഞ്ജു അഭിനയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.ജീവിതത്തിലെ തിരിച്ചടികളില്‍ പതറാതെ നിന്ന വ്യക്തിത്വമാണ് മഞ്ജു വാര്യര്‍.സ്നേഹിച്ച പുരുഷനും സ്വന്തം മകളും തനിച്ചാക്കിയപ്പോള്‍ തളര്‍ന്ന് പോകാതെ നിന്നവള്‍.ഒടുവില്‍, ഒരിക്കല്‍ തനിക്ക് ഏറ്റവും പ്രിയങ്കരനായിരുന്ന തന്‍റെ പഴയ ഭര്‍ത്താവിന് ജീവിതത്തില്‍ നേരിടുന്ന തിരിച്ചടികള്‍ കാണുന്നവള്‍.

സ്കൂള്‍ കാലത്ത് തന്നെ രണ്ട് തവണ കലാതിലകമായ മഞ്ചുവാര്യര്‍ തന്‍റെ പതിനെട്ടാം വയസ്സില്‍ (1996) സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടില്‍ ദിലീപിന്‍റെ ജീവിത സഖിയായതോടെ ചലച്ചിത്ര- കലാ ജീവിതത്തില്‍ നിന്നും താല്ക്കാലികമായി വിട പറഞ്ഞു.വിവാഹത്തിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ മഞ്ജുവിന്‍റെ ജൈത്ര യാത്രയായിരുന്നു. ഈ കാലയളവില്‍ ഇരുപതോളം സിനിമകളില്‍ മഞ്ജു വേഷമിട്ടു. manjuwedding1അവയെല്ലാം തന്നെ മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും മഞ്ജു അര്‍ഹയായി.വിവാഹത്തിന് ശേഷം നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടായിരത്തി പതിനാലിലാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു വെള്ളിത്തിരയില്‍ എത്തുന്നത്. തന്‍റെ രണ്ടാം വരവില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ തന്‍റേതായ സ്ഥാനമുറപ്പിക്കാന്‍ മഞ്ജുവിനായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ ജിവിതത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ട വനിതയാണ് മഞ്ജു. ആര്‍ക്കൊപ്പം ജീവിക്കാനാണോ താന്‍ സിനിമാ ലോകം ഉപേക്ഷിച്ചത്, അയാള്‍ മഞ്ജുവിനെ ഉപേക്ഷിക്കാന്‍ തയ്യാറായി. ഒപ്പം സ്വന്തം മകളും. പണത്തിനും പ്രശസ്തിക്കും പിറകേ പാഞ്ഞ് നടക്കാനാഗ്രഹിക്കാത്ത ആ വനിത ഒരു നല്ല കുടുംബിനിയാകാന്‍ ആഗ്രഹിച്ചു. മലയാളം സിനിമകളില്‍ മാത്രമഭിനയിച്ച അഭിനേത്രിയാണ് മഞ്ജു. കുടുംബത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച മഞ്ജുവിനോട് അവരുടെ ഭര്‍ത്താവ് കാട്ടിയത് വലിയ വിശ്വാസ വഞ്ചനയായിരുന്നു എന്ന് വേണം കരുതാൻ.ഭര്‍ത്താവുമായി പിരിഞ്ഞ മഞ്ജു തളര്‍ന്ന് വീണില്ല. പൊട്ടിക്കരയുന്ന അബലയായ പെണ്ണാകാതെ സ്ത്രീകള്‍ക്കാകെ മാതൃകയാക്കാവുന്ന പക്വത പുലര്‍ത്തി. ചലച്ചിത്ര ലോകത്തേക്ക് തിരിച്ച് വന്നു ശക്തമായ കഥാപാത്രങ്ങളായി.

ചതിയനായ പഴയ ഭര്‍ത്താവിന് കാലം കരുതിവച്ച കാവ്യനീതി ക്രൂരമായിരുന്നു. എന്നാല്‍ പഴയ ഭര്‍ത്താവിന്‍റെ പതനം കണ്ട് പൊട്ടിച്ചിരിക്കുന്ന മഞ്ജുവിനെ ആരും കണ്ടില്ല. മഞ്ജു അന്നുമിന്നും പുഞ്ചിരിക്കുന്നു.. അതേ ഗ്രാമീണ വിശുദ്ധിയുള്ള പുഞ്ചിരി. മലയാളി വനിതകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പുഞ്ചിരി. പുരുഷന്‍മാരില്‍ ബഹുമാനം ജനിപ്പിക്കുന്ന പുഞ്ചിരി. മലയാള ചലച്ചിത്ര ലോകത്തെ മാത്രമല്ല പൊതു സമൂഹത്തിലെയും നായികയായി.

Top